Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:41 AM IST Updated On
date_range 22 Jun 2022 5:41 AM ISTഎസ്.എഫ്.ഐക്കാർക്കെതിരെ കേസ്
text_fieldsbookmark_border
കാഞ്ഞങ്ങാട്: അനുവാദമില്ലാതെ പ്രകടനം നടത്തിയതിന് 135 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അഗ്നിപഥിനെതിരെ റെയിൽവേ സ്റ്റേഷൻ മാർച്ചും കെ.എസ്.ടി.പി റോഡ് ഉപരോധവും നടത്തിയ പ്രവർത്തകർക്കെതിരെയാണ് കേസ്. ശ്രീനാഥ്, സിദ്ധാർഥ്, ശ്രീലക്ഷ്മി, വിപിൻരാജ്, ചന്ദ്രലേഖ, റാസിക്, ടി.കെ. വിഷ്ണുരാജ്, അനുരാഗ്, നിഖിൽ തുടങ്ങിയ പ്രവർത്തകർക്കെതിരെയാണ് കേസ്. ബി.എം.എസ് പ്രവർത്തകർക്കെതിരെ കേസ് കാഞ്ഞങ്ങാട്: അനുവാദമില്ലാതെ പ്രകടനം നടത്തിയ ബി.എം.എസ് പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കർഷക തൊഴിലാളി ക്ഷേമനിധി ഓഫിസിലേക്ക് മാർച്ച് നടത്തിയ 100 പ്രവർത്തകർക്കെതിരെയാണ് കേസ്. ഗോവിന്ദൻ വാഴക്കോട്, ലീല കൃഷ്ണൻ, ശ്രീനിവാസൻ കൃഷ്ണൻ തുടങ്ങിയവർക്കെതിരെ യാണ് കേസ്. തെയ്യം കലാകാരന് വാഹനാപകടത്തിൽ പരിക്ക് കാഞ്ഞങ്ങാട്: തെയ്യം കലാകാരനും പാട്ടുകാരനുമായ ചന്ദ്രൻ കുണ്ടംകുഴിക്ക് വാഹനാപകടത്തിൽ പരിക്ക്. ബസ് സ്റ്റാൻഡ് പരിസരത്ത് ജ്വല്ലറിക്കുമുന്നിൽ ചൊവ്വാഴ്ച പുലർച്ച വാഹനമിടിച്ചു പരിക്കേറ്റ നിലയിൽ അബോധാവസ്ഥയിൽ കണ്ട ഇദ്ദേഹത്തെ അഗ്നിരക്ഷസേന ആംബുലൻസിൽ ജില്ല ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story