Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:28 AM IST Updated On
date_range 21 Jun 2022 5:28 AM ISTവീട്ടിൽ ഒന്നിലധികം ദുരിതബാധിതരെങ്കിൽ ചികിത്സക്ക് പ്രത്യേക ബോർഡ്
text_fieldsbookmark_border
-മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ എൻഡോസൾഫാൻ സെൽ യോഗം ചേർന്നു കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിലുൾപ്പെട്ട ഒരു രോഗിയുടെ വീട്ടിൽ അതേ രോഗാവസ്ഥയിലുള്ള മറ്റൊരാൾകൂടി ഉണ്ടെങ്കിൽ അവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ പരിശോധന നടത്താൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപവത്കരിക്കും. സെൽ ചെയർമാൻ കൂടിയായ മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മുളിയാറിൽ എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരുവർഷത്തിനകം പൂർത്തിയാക്കും. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ് ആർട്സ് സെന്ററിന്റെ മാതൃകയിൽ പുനരധിവാസ ഗ്രാമത്തിൽ സംവിധാനം ഏർപ്പെടുത്തുന്നതിന് മജീഷ്യൻ ഗോപിനാഥ് മുതുകാട് സഹകരിക്കാമെന്ന് സമ്മതിച്ചതായും മന്ത്രി പറഞ്ഞു. എം.എൽ.എമാരായ എം. രാജഗോപാലൻ, ഇ. ചന്ദ്രശേഖരൻ, സി.എച്ച്. കുഞ്ഞമ്പു, എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷറഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, സെൽ ഡപ്യൂട്ടി കലക്ടർ എസ്.ശശിധരൻ പിള്ള, സബ് കലക്ടർ ഡി.ആർ. മേഘശ്രീ, മുൻ എം.പി പി. കരുണാകരൻ, മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, സെൽ അംഗങ്ങളായ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, ജില്ലതല ഉദ്യോഗസ്ഥർ, എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. സെൽ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ: - സുപ്രീം കോടതി ഉത്തരവ് പ്രകാരം ദുരിതബാധിതർക്കുള്ള ധനസഹായ വിതരണം വേഗം പൂർത്തിയാക്കും. ജൂലൈ അവസാനത്തോടെ ഭൂരിഭാഗം ദുരിതബാധിതർക്കും നൽകും. ഇതിനകം 1308 പേർക്ക് 51.68 കോടി രൂപ അനുവദിച്ചിട്ടുണ്ട്. - എൻമകജെ, പുല്ലൂർ വില്ലേജുകളിൽ സാഫല്യം പദ്ധതി പ്രകാരം സായി ട്രസ്റ്റ് നിർമിച്ച വീടുകളിൽ അവശേഷിക്കുന്ന 10 വീടുകൾ ജൂൺ 24ന് നറുക്കെടുപ്പിലൂടെ ദുരിതബാധിതർക്ക് അനുവദിക്കും. വീട് ആവശ്യമുള്ളവരുടെ വെയ്റ്റിങ് ലിസ്റ്റും തയാറാക്കും. വീടുകളിൽ വൈദ്യുതിയും റോഡു സൗകര്യവും ഉടൻ ഏർപ്പെടുത്തും - എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആറുപേർ നൽകിയ അപേക്ഷ അംഗീകരിച്ച് അവരെ പട്ടികയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ചു. വ്യക്തിപരമായ പരാതികളിൽ നടപടി സ്വീകരിക്കാൻ ജില്ല കലക്ടറെ ചുമതലപ്പെടുത്തി. - എൻഡോസൾഫാൻ ദുരിതബാധിതർക്ക് നിർമിച്ച ബഡ്സ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടും endosulfan cel കലക്ടറേറ്റിൽ മന്ത്രി എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന എൻഡോസൾഫാൻ സെൽ യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story