Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 11:58 PM GMT Updated On
date_range 18 Jun 2022 11:58 PM GMTഉദുമയിലെ രണ്ട് സ്‌കൂളുകള്‍ക്ക് രണ്ടുകോടി
text_fieldsbookmark_border
കാസർകോട്: ഉദുമ നിയോജക മണ്ഡലത്തിലെ രണ്ട് സർക്കാർ സ്കൂളുകൾക്ക് ഒരു കോടി വീതം അനുവദിച്ചു. ജി.യു.പി.എസ് പുല്ലൂര്‍, ജി.യു.പി.എസ് കൂട്ടക്കനി എന്നിവക്കാണ് തുക അനുവദിച്ചതെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ അറിയിച്ചു. 500ലധികം കുട്ടികൾ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കിഫ്ബി പദ്ധതി പ്രകാരം ഒരുകോടി അനുവദിക്കുന്ന സ്‌കീമില്‍ ഉദുമ മണ്ഡലത്തിലെ 12 സ്‌കൂളുകളാണ് ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ ജി.എച്ച്.എസ്.എസ് പാക്കം, ജി.എം.യു.പി.എസ് പള്ളിക്കര സ്‌കൂളുകളും ഉള്‍പ്പെട്ടു. എന്നാൽ, ഈ സ്‌കൂളുകള്‍ക്ക് നേരത്തേ തീരദേശ മേഖലയിലെ സ്‌കൂളുകള്‍ക്കുള്ള കിഫ്ബി പദ്ധതിയില്‍ തുക അനുവദിച്ചിരുന്നു. ഒരേ സ്‌കൂളുകള്‍ക്ക് ഒരേ ആവശ്യത്തിന് രണ്ട് വകുപ്പുകള്‍ മുഖേന ഫണ്ട് നല്‍കുന്നത് ഒഴിവാക്കണമെന്ന് കിഫ്ബി നിർദേശിച്ചു. ഇതിന് പകരമായാണ് ജി.യു.പി.എസ് പുല്ലൂര്‍, ജി.യു.പി.എസ് കൂട്ടക്കനി എന്നിവയെ ഒരുകോടി സ്കീമിൽ ഉൾപ്പെടുത്തിയത്. ------------- ട്രഷറി ഉദ്ഘാടനം നാളെ കാസർകോട്: സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിർവഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയാവും. 1970ല്‍ താലൂക്ക് ഓഫിസ് വളപ്പില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സബ് ട്രഷറി കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണാവസ്ഥയിലായിരുന്നു. തുടർന്നാണ് പുതിയ കെട്ടിടം നിർമിച്ചത്. രണ്ടു നിലകളിലായി പണിത കെട്ടിടത്തില്‍ പ്രത്യേക കൗണ്ടറുകളും റെക്കോഡ് റൂം, മീറ്റിങ് ഹാള്‍ തുടങ്ങിയവയും ഒരുക്കിയതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ജില്ല ട്രഷറി ഓഫിസർ കെ. ജനാർദനന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ------ എസ്.കെ.എസ്.എസ്.എഫ് റാലി ബദിയടുക്ക: മുസ്‍ലിം വേട്ടക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല കമ്മിറ്റി നടത്തിയ റാലി എസ്.വൈ.എസ് ജില്ല പ്രസിഡൻറ് പി.സി. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ല മുശാവറ അംഗം ഹംസത്ത് സഅദി പ്രാർഥന നടത്തി. കണ്ണിയത്ത് ഉസ്താദ് ഇസ്‍ലാമിക് അക്കാദമി ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ ദാരിമി കുമ്പഡാജെ പതാക കൈമാറി. മേഖല സെക്രട്ടറി സുബൈർ ഹുദവി ആമുഖ ഭാഷണം നടത്തി. മേഖല പ്രസിഡന്റ് സിദ്ദീഖ് ബെളിഞ്ചം അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് ജില്ല സെക്രട്ടറി റഷദ് ബെളിഞ്ചം മുഖ്യപ്രഭാഷണം നടത്തി. ഷഫീഖ് അസ്നവി നന്ദി പറഞ്ഞു. skssf badiyaduka എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖല പ്രതിഷേധ റാലി എസ്.വൈ.എസ് ജില്ല പ്രസിഡന്റ് പി.സി. ഇബ്രാഹിം ഫൈസി ഉദ്ഘാടനം ചെയ്യുന്നു ---------- ഇസ്‍ലാമിക് സ്റ്റഡീസ് ചാപ്റ്റർ കാസർകോട്: സ്‌കൂൾ ഓഫ് ഇസ്‍ലാമിക് സ്റ്റഡീസ് കാസർകോട് ചാപ്റ്റർ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 4.30ന് കാസർകോട് മൗലവി ബുക്സിന് സമീപം ക്യൂ.എൽ.എസ് ഹാളിൽ നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉദ്‌ഘാടനം ചെയ്യും. ------------ സി.ഐ.ടി.യു യോഗം കാസർകോട്: ഇടതു സർക്കാറിനെതിരായ ആരോപണങ്ങൾ തുറന്നുകാണിക്കുക ലക്ഷ്യമിട്ട് ജില്ലയിൽ ജൂൺ 21ന് നടക്കുന്ന എൽ.ഡി.എഫ് കൂട്ടായ്മയിൽ പങ്കെടുക്കാൻ മുഴുവൻ തൊഴിലാളികളോടും സി.ഐ.ടി.യു ജില്ല കമ്മിറ്റി അഭ്യർഥിച്ചു. പ്രസിഡന്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ---------- കർഷക തൊഴിലാളി ഫെഡറേഷൻ കൺവെൻഷൻ കാഞ്ഞങ്ങാട്: കേരള കർഷക തൊഴിലാളി ഫെഡറേഷൻ ജില്ല കൺവെൻഷൻ മുസ്‍ലിം ലീഗ് ജില്ല ജോ. സെക്രട്ടറി കെ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി ജില്ല പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ല ജന. സെക്രട്ടറി മുത്തലിബ് പാറകട്ട, ഷംസുദ്ദീൻ ആയിറ്റി, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, ബഷീർ പള്ളങ്കോട്, ജാഫർ മൂവാരിക്കുണ്ട്, അബൂബക്കർ ഞാണിക്കടവ്, ടി. ഖാദർ, നസീബ ഞാണിക്കടവ്, മറിയം ഞാണിക്കടവ്, സുബൈദ കൂളിയങ്കാൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി എം. കുഞ്ഞാമദ് കല്ലൂരാവി സ്വാഗതവും ഹാഷിം മൊഗ്രാൽ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ (പ്രസി.), എം. കുഞ്ഞാമ്മദ് കല്ലൂരാവി (ജന. സെക്ര), ഹാഷിം മൊഗ്രാൽ (ട്രഷ.), അബൂബക്കർ ഞാണിക്കടവ്, ടി. അബ്ദുൽ ഖാദർ, സുബൈദ കൂളിയങ്കാൽ, അബ്ദുറഹ്മാൻ സെവൻസ്റ്റാർ (വൈസ്. പ്രസി.), നസീബ ഞാണിക്കടവ്, അറഫാന ആറങ്ങാടി, സാക്കിറ കൊളവയൽ, മറിയം ഞാണിക്കടവ് (ജോ. സെക്ര.).
Next Story