Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:28 AM IST Updated On
date_range 18 Jun 2022 5:28 AM ISTഅധ്യാപകന്റെ ഓർമക്ക് വിദ്യാലയ മുറ്റത്ത് ഓർമമരം
text_fieldsbookmark_border
പടന്ന: തൃക്കരിപ്പൂർ കൊയോങ്കരയിലെ പി. രാമചന്ദ്രൻ മാസ്റ്ററുടെ ഓർമക്ക് വിദ്യാലയ മുറ്റത്ത് ഓർമ മരം നട്ടു. എടച്ചാക്കൈ എ.യു.പി സ്കൂളിലെ സഹപ്രവർത്തകരും ശിഷ്യരും നാട്ടുകാരുമാണ് ഗുരുനാഥന്റെ മരം നട്ടത്. പൂർവ വിദ്യാർഥി സമിതി ജന. കൺവീനർ വി.കെ. ഹനീഫ ഹാജി സ്കൂൾ ജൈവോദ്യാനത്തിൽ തൈ നട്ടു. അനുസ്മരണ സംഗമം പൂർവ വിദ്യാർഥി സമിതി ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. മാനേജ്മെന്റ് പ്രതിനിധി ടി. അബ്ദുറഹ്മാൻ ഹാജി, റിട്ട. ഹെഡ്മാസ്റ്റർ ഇ. രാഘവൻ, വി.കെ.ടി. ഇസ്മാഈൽ, എൻ.ബി. അബ്ദുറഹ്മാൻ, എൻ.സി. അബ്ദുൽ റഷീദ്, രഘു പയ്യളം, എൻ.സി. മുസ്തഫ, മൊയ്തീൻ വളാൽ, ടി.കെ.സി. നൂർജഹാൻ, ടി. ഹാജറ, വി. ആശാലത എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപകൻ ഇ.പി. വത്സരാജൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. സെൽമത്ത് നന്ദിയും പറഞ്ഞു. എടച്ചാക്കൈ സ്കൂൾ ജൈവോദ്യാനത്തിൽ വി.കെ. ഹനീഫ ഹാജി ഓർമമരം നടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
