Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTകുമ്പളയില്‍ മലമ്പനി വിരുദ്ധ മാസാചരണ പരിപാടി
text_fieldsbookmark_border
കുമ്പള: മലമ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് തുടക്കം. ദേശീയപാത അതോറിറ്റി, ഊരാളുങ്കല്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ. പെര്‍വാഡ് ഊരാളുങ്കല്‍ പ്രോജക്ട് സൈറ്റ് ഓഫിസില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്തു. മലമ്പനി രക്ത പരിശോധന, ജീവിത ശൈലി രോഗ നിയന്ത്രണ പരിശോധന, അന്തർ സംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവയും സംഘടിപ്പിച്ചു. സീനിയര്‍ സൈറ്റ് എൻജിനീയര്‍ നാരായണന്‍ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്‌റഫ് ആക്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. ഡയറക്ടര്‍ കെ.ടി. രാജന്‍, വിവിധ ചാര്‍ജ് ഓഫിസര്‍മാരായ ശൈലേഷ് കുമാര്‍ സിന്‍ഹ, സൈനു, ശ്രീജിത് ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗണ്ണിമോള്‍ എന്നിവര്‍ സംസാരിച്ചു. പ്രോജക്ട് മാനേജര്‍ അജിത് സ്വാഗതവും സി.സി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു ഫെസിലിറ്റേറ്റര്‍ നിയമനം കാസർകോട്: പയ്യങ്ങാനം പട്ടികവര്‍ഗ കോളനിയിലെ സാമൂഹിക പഠനമുറിയിലേക്ക് ഒരു വര്‍ഷത്തേക്ക് ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത ഡിഗ്രി, ബി.എഡ്. പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയിലെയും സമീപ പ്രദേശങ്ങളിലുമുള്ള പട്ടികവര്‍ഗ ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-35. കൂടിക്കാഴ്ച ജൂണ്‍ 18ന് രാവിലെ 11ന് ജില്ല ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസില്‍. ഫോണ്‍: 04994 255466. അംഗത്വം സ്വീകരിക്കണം കാസർകോട്: ജില്ലയില്‍ ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി വ്യാപിപ്പിക്കാത്ത പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന എ.എല്‍.ഒ കാര്‍ഡ് ലഭിച്ച ചുമട്ടുതൊഴിലാളികള്‍ ജൂണ്‍ 30നകം അടുത്തുള്ള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ഓഫിസുകളുമായി ബന്ധപ്പെട്ട് സ്‌കാറ്റേര്‍ഡ് ക്ഷേമപദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം . ഫോണ്‍: കാസര്‍കോട് (9496129992), കാഞ്ഞങ്ങാട് (9048026488), നീലേശ്വരം (9778074704), ചെറുവത്തൂര്‍ (9496144272), ഭീമനടി (9446862888) കുറ്റിക്കോല്‍ (9544630997).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story