Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTതൃക്കരിപ്പൂരിലെ മീനില്ലാവിവാദത്തിൽ അസോസിയേഷന് പങ്കില്ലെന്ന്
text_fieldsbookmark_border
തൃക്കരിപ്പൂർ: മത്സ്യമാർക്കറ്റിൽ മീനില്ലാത്തത് വ്യക്തിപരമായ തർക്കമാണെന്ന് ഓൾ കേരള ഫിഷ് മർച്ചന്റ്സ് ആൻഡ് ഏജൻറ്സ് അസോസിയേഷൻ ഭാരവാഹികൾ. സംഘടന ഇടപെട്ട് മത്സ്യവണ്ടികളെ തടസ്സപ്പെടുത്തിയിട്ടില്ല. മീനുമായി എത്തുന്ന വാഹനങ്ങളെ നടത്തിപ്പുകാരൻ തന്നെയാണ് തിരിച്ചയക്കുന്നത്. മാർക്കറ്റിൽ വില്പനക്കാർ കൂടുതലായി കടന്നുവരണമെന്നും മത്സ്യവില്പന വർധിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. മാർക്കറ്റ് നടത്തിപ്പുകാരനായ സോജു, മുൻ നടത്തിപ്പുകാരനായ ശശിധരൻ എന്നിവർ തമ്മിലുള്ള പ്രശ്നമാണിത്. ശശിധരൻ മുഖാന്തരം മാർക്കറ്റിൽ എത്തുന്ന മത്സ്യത്തിന് മൂന്ന് ശതമാനം കമീഷൻ കൊടുക്കാമെന്ന് സോജു സമ്മതിച്ച് കരാറാക്കിയെങ്കിലും പിന്നീട് പിറകോട്ട് പോവുകയായിരുന്നു. കമീഷൻ ഏജന്റായി തൊഴിൽ ചെയ്ത് ജീവിക്കുന്ന ഒരാളുടെ തൊഴിൽ നിഷേധിക്കുന്ന സമീപനമാണ് ഇപ്പോൾ തൃക്കരിപ്പൂർ മാർക്കറ്റിലുള്ളത്. ഇത് തിരുത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ കാസർകോട്, കണ്ണൂർ ജില്ല ഭാരവാഹികളായ ടി. ഷാജഹാൻ, ടി.കെ. അബ്ദുൽ സലാം, സി.എച്ച്. മൊയ്തീൻ കുഞ്ഞി, ബി.എ. റഫീഖ്, കെ. രഞ്ജിത്ത്, എം.കെ. രാജേഷ്, പി.വി. രാജു എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story