Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 11:58 PM GMT Updated On
date_range 16 Jun 2022 11:58 PM GMTഅടക്കയുടെ വിലയിടിവ് കർഷകർക്ക് തിരിച്ചടി
text_fieldsbookmark_border
ഒരു മാസത്തിനുള്ളിൽ 80 രൂപയോളം ഇടിവ് നീലേശ്വരം: വിലയിടിവിന്റെ ഭീഷണിയില്‍നിന്ന് ഇത്രയും കാലം ഒഴിഞ്ഞുനിന്ന അടക്കയും അതേ വഴിയിലേക്ക്. ഒരു മാസത്തിനിടെ കിലോക്ക് 60 രൂപയോളമാണ് കുറഞ്ഞത്. 350 മുതല്‍ 390 രൂപ വരെ മാത്രമാണ് ഇപ്പോള്‍ പുതിയ അടക്കക്ക് പൊതുവിപണിയില്‍ കിട്ടുന്നത്. മഴ തുടങ്ങിയതോടെ കൃത്യമായി ഉണക്കിസൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ കിട്ടുന്ന വിലക്ക് കൊടുക്കേണ്ട അവസ്ഥയിലാണ് കര്‍ഷകർ. ശ്രീലങ്ക, മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് അടക്കയുടെ വരവ് തുടങ്ങിയതോടെയാണ് പൊതുവിപണിയില്‍ വിലയിടിഞ്ഞത്. സംസ്ഥാനത്തെ കാംപ്‌കോയുടെ സംഭരണകേന്ദ്രങ്ങളില്‍ പുതിയ അടക്കക്ക് 415 രൂപവരെ നല്‍കുന്നുണ്ട്. ഇറക്കുമതി നിയന്ത്രിക്കുകയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉത്സവകാലം തുടങ്ങുകയും ചെയ്താല്‍ ഏതാനും മാസങ്ങള്‍ക്കകം വില വീണ്ടും ഉയരുമെന്നാണ് പ്രതീക്ഷ.
Next Story