Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:28 AM IST Updated On
date_range 17 Jun 2022 5:28 AM ISTകുന്നും മലയും താണ്ടിയ അർജിത്തിന് മിന്നും ജയം
text_fieldsbookmark_border
നീലേശ്വരം: കിലോമീറ്ററുകൾ നടന്ന് സ്കൂളിലെത്തുകയും തിരിച്ചു വരുകയും ചെയ്ത എണ്ണപ്പാറ പുളിയിലകൊച്ചി ആദിവാസി ഊരിലെ അർജിത് മോഹനന്റെ എ പ്ലസുകൾക്ക് ഇരട്ടിമധുരം. തായന്നൂർ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളിൽനിന്ന് എസ്. എസ്.എൽ.സി പരീക്ഷയെഴുതിയ അമ്പത് കുട്ടികളും വിജയിച്ചപ്പോൾ അതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരേയൊരു വിദ്യാർഥി അർജിത് മാത്രം. ചുള്ളിക്കരയിൽ ചുമട്ടുതൊഴിലാളിയായ മോഹനന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ പൂമണിയുടെയും രണ്ടാമത്തെ മകനാണ്. മൂത്ത സഹോദരൻ അശ്വിൻ കാഞ്ഞങ്ങാട് നിത്യാനന്ദയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയും സഹോദരി അർച്ചന മോഹനൻ തായന്നൂർ സ്കൂളിൽ ഒമ്പതാം തരം വിദ്യാർഥിയുമാണ്. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, എസ്.ടി പ്രമോട്ടർ രണദിവൻ കുഴിക്കോൽ തുടങ്ങിയവർ അർജിതിനെ വീട്ടിലെത്തി അനുമോദിച്ചു. nlr abhijith and poomani അർജിത് മാതാവ് പൂമണിയോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story