Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:33 AM IST Updated On
date_range 16 Jun 2022 5:33 AM ISTവെള്ളച്ചാല്‍ എം.ആര്‍.എസിന് പതിനഞ്ചാമതും നൂറുമേനി
text_fieldsbookmark_border
കാസർകോട്: എസ്.എസ്.എൽ.സി പരീക്ഷയില്‍ വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് അര്‍ഹത നേടി. പട്ടികജാതി വികസന വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വെള്ളച്ചാല്‍ എം.ആര്‍.എസിലെ പതിനഞ്ചാമത് എസ്.എസ്.എല്‍.സി ബാച്ചാണിത്. ഇത്തവണ 34 പേരാണ് പരീക്ഷ എഴുതിയത്. ഒരു വിദ്യാര്‍ഥിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. മൂന്നുപേര്‍ക്ക് ഒമ്പത് എ പ്ലസ് ഗ്രേഡുണ്ട്. സ്‌കൂളിലെ മിക്ക വിദ്യാർഥികളും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. ഫോട്ടോ: വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ എന്‍. വിജേഷ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story