Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:32 AM IST Updated On
date_range 16 Jun 2022 5:32 AM ISTബ്ലോക്ക് ആരോഗ്യ മേള ജില്ലതല ഉദ്ഘാടനം ചെറുവത്തൂരിൽ
text_fieldsbookmark_border
ചെറുവത്തൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ആരോഗ്യ സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബ്ലോക്ക് തലത്തിൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കുന്നു. ജില്ലയിലെ ആറ് റവന്യൂ ബ്ലോക്കുകളിലും സർക്കാർ മാർഗനിർദേശ പ്രകാരമുള്ള വൈവിധ്യമാർന്ന പരിപാടികളോടുകൂടിയാണ് ബ്ലോക്ക് മേളകൾ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് മേളകളുടെ ജില്ലതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്കിൽ നടക്കും. 20ന് ചെറുവത്തൂർ പൂമാല ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇതിന്റെ ഭാഗമായി വിളംബര ജാഥ, ബോധത്കരണ സെമിനാർ, ജീവിതശൈലീ പരിശോധന ക്യാമ്പ്, ന്യൂട്രിഷ്യൻ കോർണർ, സെൽഫി കോർണർ, ആരോഗ്യ വകുപ്പിലെ വിവിധ സേവനങ്ങളുടെ സ്റ്റാളുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങി. സംഘാടക സമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story