Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:30 AM IST Updated On
date_range 16 Jun 2022 5:30 AM ISTആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്നുവിതരണവും
text_fieldsbookmark_border
കാസർകോട്: ഭാരതീയ ചികിത്സാവകുപ്പും കുറ്റിക്കോല്‍ പി.എച്ച്.സിയും (ആയുഷ്), ഇടംബൂരടി ഭാവന കലാകായികവേദിയും സംയുക്തമായി സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും പ്രതിരോധ മരുന്നുവിതരണവും സംഘടിപ്പിച്ചു. ഇടംബൂരടി ഭാവന കലാകായിക വേദിയില്‍ നടന്ന പരിപാടി കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഭാവന കലാകായിക വേദി പ്രസിഡന്റ പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. മഴക്കാല രോഗപ്രതിരോധത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പി.എച്ച്.സി കുറ്റിക്കോല്‍ (ആയുഷ്) മെഡിക്കല്‍ ഓഫിസര്‍ ഡോ. ജോമി ജോസഫ്, മധൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ (ആയുഷ്) ഡോ. ഗീത എന്നിവരുടെ സേവനം ലഭ്യമായി. ഭാവന കലാകായിക വേദി സെക്രട്ടറി പി. രതീഷ് സ്വാഗതവും ഭാവന കലാകായിക വേദി ട്രഷറര്‍ സുകുമാരന്‍ ഇടംബൂരടി നന്ദിയും പറഞ്ഞു. സര്‍ക്കാറിന്റെ ആരോഗ്യസേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് ബ്ലോക്ക് ആരോഗ്യമേള ജില്ലതല ഉദ്ഘാടനം 20ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആരോഗ്യ സേവനങ്ങളും പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ബ്ലോക്ക് തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കും. ജില്ലയിലെ ആറ് റവന്യൂ ബ്ലോക്കുകളിലും സര്‍ക്കാര്‍ മാര്‍ഗനിർദേശ പ്രകാരമുള്ള വൈവിധ്യമാര്‍ന്ന പരിപാടികളോടുകൂടിയാണ് ബ്ലോക്ക് മേളകള്‍ സംഘടിപ്പിക്കുക. ബ്ലോക്ക് മേളകളുടെ ജില്ലതല ഉദ്ഘാടനം നീലേശ്വരം ബ്ലോക്കില്‍ നടക്കും. ജൂണ്‍ 20ന് തിങ്കളാഴ്ച ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിളംബര ജാഥ, ബോധവത്കരണ സെമിനാര്‍, ജീവിതശൈലി പരിശോധന ക്യാമ്പ്, ന്യൂട്രീഷന്‍ കോര്‍ണര്‍, സെല്‍ഫി കോര്‍ണര്‍, ആരോഗ്യവകുപ്പിലെ വിവിധ സേവനങ്ങളുടെ സ്റ്റാളുകള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. സംഘാടകസമിതി യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ അധ്യക്ഷത വഹിച്ചു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അനില്‍കുമാര്‍, ചെറുവത്തൂര്‍ വൈസ് പ്രസിഡന്റ് പി.വി. രാഘവന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ്, ആര്‍ദ്രം നോഡല്‍ ഓഫിസര്‍ ഡോ. വി. സുരേശന്‍, ജില്ല എജുക്കേഷന്‍ & മീഡിയ ഓഫിസര്‍ അബ്ദുല്‍ ലത്തീഫ് മഠത്തില്‍, ജില്ല ഡെപ്യൂട്ടി എജുക്കേഷന്‍ & മീഡിയ ഓഫിസര്‍ സയന എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story