Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 12:00 AM GMT Updated On
date_range 16 Jun 2022 12:00 AM GMTഡി.സി.സി പ്രസിഡന്റടക്കം നൂറോളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസ്
text_fieldsbookmark_border
നീലേശ്വരം: മണ്ഡലം കമ്മിറ്റി കോൺഗ്രസ് ഓഫിസും കെ. കരുണാകരൻ സ്തൂപവും ഐ.എൻ ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്റ് വി.വി. സുധാകരന്റെ വീടും കൊടിമരങ്ങളും മറ്റും ആക്രമിച്ചതിൽ പ്രതിഷേധിച്ച് നഗരത്തിൽ പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ നീലേശ്വരം െപാലീസ് കേസെടുത്തു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, മുൻ പ്രസിഡന്റ് ഹക്കീം കുന്നിൽ, യൂത്ത് കോൺഗ്രസ് ജില്ല പ്രസന്റെ് ബി.പി. പ്രദീപ്കുമാർ, ഐ.എൻ.ടി.യു.സി നേതാവ് സി. വിദ്യാധരൻ, മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ, സി.സി.സി ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, കെ.കെ. രാജേന്ദ്രൻ, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ തുടങ്ങി നൂറോളം പേർക്കെതിരെയാണ് നീലേശ്വരം എസ്.എച്ച്.ഒ കെ.പി. ശ്രീഹരി കേസെടുത്തത്. നീലേശ്വരം നഗരസഭ കൗൺസിലറും യു.ഡി.എഫ് പാർലിമൻെററി ലീഡറുമായ ഇ. ഷജീറാണ് കേസിലെ ഒന്നാം പ്രതി. ചൊവ്വാഴ്ച വൈകുന്നേരം കോൺവൻറ് ജങ്ഷനിൽനിന്ന് മാർക്കറ്റ് ജങ്ഷൻ വരെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്. നിയമവിരുദ്ധമായി സംഘംചേരൽ, പൊതുറോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
Next Story