Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭിന്നശേഷി പീപ്ൾസ്​...

ഭിന്നശേഷി പീപ്ൾസ്​ ലീഗ്​ മെഗാ ക്യാമ്പ് നടത്തി

text_fields
bookmark_border
കാഞ്ഞങ്ങാട്: ഡിഫറൻറ്​ലി ഏബിൾഡ്​ പീപ്ൾസ്​ ലീഗ് (ഡി.എ.പി.എൽ)​ യു.ഡി.ഐ.ഡി, ഡ്രൈവിങ് ലൈസൻസ് ഓൺലൈൻ അപേക്ഷ ക്യാമ്പും മെട്രോ മുഹമ്മദ്‌ ഹാജി അനുസ്മരണവും നടത്തി. ടൗൺ ഹാളിൽ നടന്ന ക്യാമ്പ് മുസ്‌ലിം ലീഗ് ജില്ല ട്രഷറർ മാഹിൻ ഹാജി കല്ലട്ര ഉദ്​ഘാടനം ചെയ്തു. ഡിഫറന്റ്ലി ഏബിൾഡ് പീപ്ൾസ് ലീഗ് ജില്ല ജനറൽ സെക്രട്ടറി ബേബി മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് മെട്രോ മുഹമ്മദ്‌ ഹാജി അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഡി.എ.പി.എൽ സംസ്ഥാന കമ്മിറ്റി അംഗം കെ. കുഞ്ഞബ്ദുല്ല കൊളവയൽ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരൻ ഇബ്രാഹിം ചെർക്കള, തെരുവത്ത് മൂസ ഹാജി, സ്വതന്ത്ര കർഷക സംഘം ജില്ല ട്രഷറർ പാലാട്ട് ഇബ്രാഹിം, ഹമീദ് ചേരക്കാടത്ത്, ബഷീർ പരിയാരം, എൻ.എ. ഉമ്മർ, മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, അബ്ദുൽ ഖാദർ മുക്കൂട്, ഫാത്തിമ കോടോം ബേളൂർ തുടങ്ങിയവർ സംസാരിച്ചു. ആശാലത ടീച്ചർ, അജ്വ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം എന്നിവരെ ആദരിച്ചു. മുഹമ്മദലി കൊളവയൽ സ്വാഗതവും ഹനീഫ് ഓണന്ത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story