Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 12:08 AM GMT Updated On
date_range 15 Jun 2022 12:08 AM GMTഅമ്മമാർക്ക് കരുത്തേകാൻ മുതുകാടെത്തി
text_fieldsbookmark_border
അമ്പലത്തറ: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് കരുത്തുപകരാൻ മാന്ത്രികൻ ഗോപിനാഥ് മുതുകാടെത്തി. പെരിയ മഹാത്മ ബഡ്സ് സ്കൂൾ സന്ദർശിച്ച മുതുകാട് കുട്ടികളുമായി സ്നേഹം പങ്കിട്ടു. -----------------------ഉദ്ദേശിനെയും അഞ്ജലിയെയും നേരിൽക്കണ്ട അമ്മമാരുടെ സങ്കടങ്ങൾ എത്രയാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കാൻ പൊതുസമൂഹത്തിന് ബാധ്യതയുണ്ടെന്നും അതിനവർ തയാറാവണമെന്നും മുതുകാട് ആവശ്യപ്പെട്ടു. അമ്പലത്തറ തണൽ സ്നേഹവീട് സംഘടിപ്പിച്ച 'വാക്കുകൾ കൊണ്ടൊരു സാന്ത്വനം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റു കോളജ് പ്രിൻസിപ്പൽ കെ.ബി. മുരളി, മുനീസ അമ്പലത്തറ, സബിത മനോജ്, വി.വിജയകുമാർ, അമ്പലത്തറ നാരായണൻ, സുലോചന മാഹി എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും ഷംന നന്ദിയും പറഞ്ഞു. mudhukad അമ്പലത്തറ തണൽ സ്നേഹവീട് സന്ദർശിക്കാനെത്തിയ മാന്ത്രികൻ ഗോപിനാഥ് മുതുകാട് കുട്ടികൾക്കൊപ്പം
Next Story