Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരിദിനാചരണം: കോൺഗ്രസ്...

കരിദിനാചരണം: കോൺഗ്രസ് പ്രകടനം നടത്തി

text_fields
bookmark_border
കാസർകോട്: തിരുവനന്തപുരത്ത് ഇന്ദിര ഭവനും ജില്ലയിലെ വിവിധ കോൺഗ്രസ്‌ ഓഫിസുകളും സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലയിൽ കരിദിനം ആചരിച്ചു. കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനം കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി അംഗം പി.എ. അഷ്റഫ് അലി, ബ്ലോക്ക് പ്രസിഡന്റ് കെ. ഖാലിദ്, ആർ. ഗംഗാധരൻ, അർജുനൻ തായലങ്ങാടി, ജി. നാരായണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉമേശ് അണങ്കൂർ, ഷാഹുൽ ഹമീദ്, ഉസ്മാൻ കടവത്ത്, മുനീർ ബാങ്കോട്, പി. കുഞ്ഞികൃഷ്ണൻ നായർ, പി.കെ. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി. congress strike കരിദിനാചരണത്തിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ കാസർകോട്ട് നടത്തിയ പ്രകടനം എം. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണം കാസർകോട്​: മലയോര മേഖലയിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മുൻ എം.എൽ.എ എം. കുഞ്ഞിരാമൻ നമ്പ്യാർ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം അനുസ്മരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ്​ പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റുമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, നേതാക്കളായ വിനോദ് കുമാർ പള്ളയിൽ വീട്, അഡ്വ. കെ.കെ. രാജേന്ദ്രൻ, അഡ്വ. പി.കെ. ചന്ദ്രശേഖരൻ, ജോമോൻ ജോസ്, ബി.പി. പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, മാധവൻ നായർ, കുഞ്ഞമ്പു നായർ, മാധവൻ നായർ, ടി.കെ. നാരായണൻ, മധുസൂദനൻ ബാലൂർ, എം.പി. ജോസഫ്, കെ. ബാലചന്ദ്രൻ, എം.എം. സൈമൺ, കെ.ജെ ജെയിംസ്, കെ.കെ. ദിവാകരൻ, വിഘ്‌നേശ് ഭട്ട് എന്നിവർ സംസാരിച്ചു. balram vt എം. കുഞ്ഞിരാമൻ നമ്പ്യാർ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story