Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 11:59 PM GMT Updated On
date_range 14 Jun 2022 11:59 PM GMTഗ്രാമയാത്ര പഞ്ചായത്ത്തല ഉദ്ഘാടനം
text_fieldsbookmark_border
പരവനടുക്കം: 'വേര്' കാമ്പയിന്റെ ഭാഗമായി എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ശാഖാ തലങ്ങളിൽ സംഘടിപ്പിക്കുന്ന ഗ്രാമയാത്രയുടെ പഞ്ചായത്തുതല ഉദ്ഘാടനം പരവനടുക്കത്ത് സംസ്‌ഥാന പ്രവർത്തക സമിതി അംഗം അഷ്‌റഫ് ബോവിക്കാനം ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് മുബ്തസിം പരവനടുക്കം അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ സൽമക്കുള്ള പരവനടുക്കം ശാഖയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് മെംബർ ബദ്‌റുൽ മുനീർ കൈമാറി. മുസ്‍ലിംലീഗ് ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ മച്ചിനടുക്കം, ഹാഷിർ എതിർത്തോട്, നഷാത്ത് പരവനടുക്കം, മുഷമ്മിർ ചെമ്പിരിക്ക, തൈസീർ പെരുമ്പള, അർഫാസ് ചെമ്മനാട്, അസ്‌ലം മച്ചിനടുക്കം തുടങ്ങിയവർ സംസാരിച്ചു. ലുഖ്മാൻ സ്വാഗതവും ജാനിഷ് നന്ദിയും പറഞ്ഞു. പരവനടുക്കം ശാഖാ ഭാരവാഹികളായി അഹമ്മദ് മുബ്തസിം (പ്രസി), അബ്ദുൾ ഗനി, അഹമ്മദ് മിസ് ഹബ് (വൈസ് പ്രസി.), ലുഖ്മാൻ ബിൻ അശ്രഫ് (ജന.സെ.), നിഹാദ് സുലൈമാൻ, മഹ്സിൻ (സെക്ര.), ഗസ്വാൻ അബ്ദുൾ ഖാദർ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. പടം: MSF അഖിലേന്ത്യ നീറ്റ്' പി.ജി പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ. ആയിഷ സൽമക്ക് പരവനടുക്കം ശാഖാ എം എസ് എഫ് കമ്മിറ്റിയുടെ ഉപഹാരം ബ്ലോക്ക് പഞ്ചായത്ത് മെംബർ എൻ.എ. ബദറുൽ മുനീർ സമ്മാനിക്കുന്നു
Next Story