Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:29 AM IST Updated On
date_range 15 Jun 2022 5:29 AM ISTഅക്രമം സ്വർണക്കടത്തിൽനിന്ന് ശ്രദ്ധ തിരിക്കാൻ -ഉണ്ണിത്താൻ
text_fieldsbookmark_border
കാസർകോട്: മുഖ്യമന്ത്രിയെ ആക്രമിച്ചുവെന്ന് പറഞ്ഞ് സംസ്ഥാനത്താകെ കലാപം അഴിച്ചുവിട്ട് സ്വർണ കള്ളക്കടത്തിൽനിന്ന് ജനശ്രദ്ധതിരിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇന്ദിരാഭവൻ ആക്രമിച്ച സി.പി.എമ്മുകാർ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് ഓഫിസുകൾ തകർക്കുകയാണ്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. നാട്ടിൽ സമാധാനം ഉറപ്പുവരുത്തേണ്ട സർക്കാറിന്റെ പാർട്ടി അനുഭാവികൾ അക്രമം അഴിച്ചുവിടുകയാണ്. നീലേശ്വരം, പയ്യന്നൂർ, കല്യാശ്ശേരി തുടങ്ങി പ്രദേശങ്ങളിൽ സി.പി.എമ്മുകാർ അഴിഞ്ഞാടി. ഗാന്ധി പ്രതിമക്കുപോലും രക്ഷയില്ല. പ്രവർത്തകരുടെ വീടിനുനേരെയും ആക്രമണം ഉണ്ടായി. അക്രമ രാഷ്ട്രീയത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഉണ്ണിത്താൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാസർകോട്ടെ ഗതാഗത പരിഷ്കാരം; നിർദേശങ്ങൾ സമർപ്പിക്കാം കാസർകോട്: നഗരത്തിൽ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നു. വാഹനങ്ങൾ പെരുകി വരുന്നതല്ലാതെ അതിനാവശ്യമായ റോഡുകളോ പാർക്കിങ് സൗകര്യങ്ങളോ നഗരത്തിൽ ഇല്ല. വ്യാപാരകേന്ദ്രങ്ങൾ ആയിട്ടും പഴയ ബസ്സ്റ്റാൻഡിലും പുതിയ ബസ്സ്റ്റാൻഡിലും പാർക്കിങ് സൗകര്യമല്ല. 30 വർഷം മുന്നിൽകണ്ട് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുവാൻ വ്യക്തികൾ, ക്ലബുകൾ, വ്യാപാര സംഘടനകൾ എന്നിവക്ക് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അറിയിച്ചു. 9746646664 വാട്സ്ആപ് നമ്പറിൽ നിർദേശങ്ങൾ എഴുതിയോ വോയ്സ് മെസേജ് ആയോ അയക്കണം. ടി. ഉബൈദിന്റെ ഓർമക്ക് കലാ പഠനകേന്ദ്രം ഒരുക്കും കാസര്‍കോട്: കവി ടി. ഉബൈദിന്റെ ഓർമ നിലനിര്‍ത്തുന്നതിന് ടി. ഉബൈദ് സ്മാരക കലാ പഠന കേന്ദ്രം തുടങ്ങാൻ ശിഷ്യന്‍മാരുടേയും നാട്ടുകാരുടേയും യോഗം തീരുമാനിച്ചു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. റഹ്‌മാന്‍ തായലങ്ങാടി ആമുഖ പ്രഭാഷണം നടത്തി. ടി.ഇ.അബ്ദുല്ല, എ. അബ്ദുല്‍റഹ്‌മാന്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, പി.എസ്. ഹമീദ്, വി.വി. പ്രഭാകരന്‍, അഡ്വ. ബി.എഫ്. അബ്ദുല്‍റഹ്‌മാന്‍, ടി.എ. ഷാഫി, കെ.എം അബ്ദുല്‍റഹ്‌മാന്‍, മുജീബ് അഹ്‌മദ്, അഷ്‌റഫലി ചേരങ്കൈ, കരുണ്‍ താപ്പ, റഹീം ചൂരി എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍: യഹ്‌യ തളങ്കര (പ്രസി.), റഹ്‌മാന്‍ തായലങ്ങാടി, എ. അബ്ദുല്‍റഹ്‌മാന്‍ (വൈ. പ്രസി.), ടി.എ ഷാഫി (ജന. സെക്ര.), പി.എസ്. ഹമീദ്, വി.വി. പ്രഭാകരന്‍ (സെക്ര.), ടി.ഇ. അബ്ദുല്ല (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story