Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:28 AM IST Updated On
date_range 15 Jun 2022 5:28 AM ISTരക്തദാതാദിനം ആചരിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് ജില്ല മെഡിക്കല്‍ ഓഫിസ്, ദേശീയാരോഗ്യദൗത്യം, കാഞ്ഞങ്ങാട് ജില്ല ആശുപത്രി, ബ്ലഡ് ബാങ്ക് എന്നിവ സംയുക്തമായി ജില്ലതല പരിപാടി സംഘടിപ്പിച്ചു. ജില്ല ആശുപത്രി ആര്‍ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ കെ.വി. സരസ്വതി ഉദ്ഘാടനം ചെയ്തു. ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ.എ. മുരളീധര നല്ലൂരായ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി. പ്രകാശ് ദിനാചരണ സന്ദേശം നല്‍കി. സന്നദ്ധ രക്തദാനത്തിനായി കാഞ്ഞങ്ങാട് ബ്ലഡ് ബാങ്കിലേക്ക് ഏറ്റവും കൂടുതല്‍ പേരെ എത്തിച്ച സംഘടനകളെ പരിപാടിയില്‍ ആദരിച്ചു. ജില്ല ആശുപത്രി ബ്ലഡ് ബാങ്കില്‍ സംഘടിപ്പിച്ച ഇന്‍ ഹൗസ് ക്യാമ്പില്‍ 30 പേര്‍ രക്തദാനം നല്‍കി. ജില്ല ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. നിമ്മി ജോണ്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ അരുണ്‍ ബേബി എന്നിവര്‍ ക്ലാസെടുത്തു. ഡോ. ടി.പി. ആമിന സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ എസ്. സയന നന്ദിയും പറഞ്ഞു. PHOTO- ലോക രക്തദാതാ ദിന ജില്ലതല പരിപാടി കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സൻ കെ.വി. സരസ്വതി ഉദ്ഘാടനം ചെയ്യുന്നു തുല്യത കോഴ്സ് അധ്യാപക ഒഴിവ് കാസർകോട്: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പത്താംതരം തുല്യത, ഹയര്‍സെക്കന്‍ഡറി തുല്യത ക്ലാസ് എടുക്കുന്നതിന് ജില്ലയില്‍ അധ്യാപകരെ നിയമിക്കുന്നു. പത്താംതരം തുല്യതക്ക് ഇംഗ്ലീഷ്, മലയാളം, കന്നട, ഹിന്ദി, സാമൂഹികപാഠം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഐ.ടി അധ്യാപകരെയാണ് നിയമിക്കുന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതക്ക് മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് , ഹിസ്റ്ററി, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ് , ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകരെയും നിയമിക്കും. ജൂണ്‍ 22ന് പത്താംതരം തുല്യതക്കുള്ള അധ്യാപകരുടെ കൂടിക്കാഴ്ചയും ജൂണ്‍ 23ന് ഹയര്‍സെക്കന്‍ഡറി തുല്യത അധ്യാപകര്‍ക്കുള്ള കൂടിക്കാഴ്ചയും ജില്ല പഞ്ചായത്ത് ജാഗ്രത സമിതി ഓഫിസില്‍ നടക്കും. ഫോണ്‍: 04994255507, 8281175355.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story