Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎംപ്ലോയബിലിറ്റി...

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

text_fields
bookmark_border
കാസർകോട്: ജില്ല എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 18ന് രാവിലെ 10 മുതല്‍ കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ കാസര്‍കോട് ഏരിയയിലേക്കാണ് ഒഴിവുകള്‍. ഏജന്‍സി പാർട്ണര്‍ (സെയില്‍സ് മാനേജര്‍), പാർട്ണര്‍ ഓഫിസര്‍ (മാനേജര്‍), ടെലി കോളര്‍ ഒഴിവുകള്‍. ബിരുദം അല്ലെങ്കില്‍ പ്ലസ് ടുവും സെയില്‍സ് എക്സ്പീരിയന്‍സുമാണ് യോഗ്യതകള്‍. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാർഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടില്ലെങ്കില്‍ ജൂണ്‍ 18ന് രാവിലെ 10നുമുമ്പ് നേരിട്ട് ഓഫിസിലെത്തി രജിസ്ട്രേഷന്‍ നടത്തണം. ഫോണ്‍: 9207155700 ഇലക്ട്രിക്കല്‍ പാനല്‍ എൻജിനീയര്‍ ഒഴിവ് കാസർകോട്: ജില്ല പഞ്ചായത്തിന്റെ 14ാം പഞ്ചവത്സര പദ്ധതിയിലെ മാര്‍ഗരേഖ പ്രകാരം ത്രിതല പഞ്ചായത്തുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയാറാക്കല്‍, സാങ്കേതികാനുമതി നല്‍കല്‍, ടെൻഡര്‍ രേഖകള്‍ തയാറാക്കല്‍, പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കല്‍, ബില്‍ തയാറാക്കല്‍ എന്നീ ജോലികള്‍ക്കായി ജില്ല പഞ്ചായത്ത്, എല്‍.ഐ.ഡി ആൻഡ് ഇ ഡബ്ല്യു ഡിവിഷന്‍ എക്സിക്യൂട്ടിവ് എൻജിനീയര്‍ കണ്‍വീനറായ ഇലക്ട്രിക്കല്‍ എൻജിനീയര്‍മാരുടെ പാനല്‍ രൂപവത്കരിക്കുന്നു. ബി.ടെക് ഇലക്ട്രിക്കല്‍ ബിരുദവും ഇലക്ട്രിക്കല്‍ ലൈസന്‍സും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 21. ഫോണ്‍: 04994 255250 എരിക്കുളം ഹോമിയോ ഡിസ്പെന്‍സറിക്ക് പുതിയ കെട്ടിടം മടിക്കൈ: എരിക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിക്ക് പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ ബുധനാഴ്ച നിര്‍വഹിക്കും. രാവിലെ 11ന് എരിക്കുളം സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലാണ് പരിപാടി.
Show Full Article
Next Story