Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരത്ത് മണ്ഡലം ...

നീലേശ്വരത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു

text_fields
bookmark_border
നീലേശ്വരം (കാസർകോട്): നീലേശ്വരം കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽ സ്ഥാപിച്ച കോൺഗ്രസ് കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നീലേശ്വരത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ഓഫിസ് ആക്രമിക്കപ്പെട്ടതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഓഫിസ് ഫർണിച്ചറും കസേരകളും വാതിലും ഫോട്ടോകളും പൂർണമായും തല്ലിത്തകർത്തു. നീലേശ്വരം നഗരസഭ ഓഫിസിന് എതിർവശത്തുള്ള ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ഡി.വൈ.എഫ്.ഐ ശ്രമമെന്നും ഓഫിസ് തകർത്തതുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങളിൽനിന്നും പിന്നോട്ടുപോകില്ലെന്നും അക്രമികളെ എത്രയും വേഗം പിടികൂടണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രൻ, ബ്ലോക്ക്‌ പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story