Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 5:34 AM IST Updated On
date_range 14 Jun 2022 5:34 AM ISTപ്രതിഷേധപ്പെരുമഴ; തെരുവ് അശാന്തം (ലീഡ്)
text_fieldsbookmark_border
-പ്രതിപക്ഷ സംഘടനകൾക്കുപിന്നാലെ ഭരണപക്ഷവും പ്രതിഷേധവുമായി തെരുവിൽ, നീലേശ്വരത്ത് കോൺഗ്രസ് ഓഫിസ് തകർത്തു കാസർകോട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ജില്ലയിലെങ്ങും നടത്തിയ പ്രതിഷേധങ്ങൾക്കുപിന്നാലെ ഭരണപക്ഷ സംഘടനകളും തെരുവിലിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് ഭരണപക്ഷ സംഘടനകളായ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് പ്രതിഷേധവുമായെത്തിയത്. ഇതോടെ, ജില്ലയിലെ വിവിധയിടങ്ങളിൽ സംഘർഷഭീതി ഉടലെടുത്തു. പ്രതിപക്ഷ സംഘടനകൾക്കെതിരെ രൂക്ഷമായ മുദ്രാവാക്യമുയർത്തി തിങ്കളാഴ്ച വൈകീട്ടാണ് സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. നീലേശ്വരം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ ആക്രമിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നീലേശ്വരത്ത് നടത്തിയ പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് ആക്രമണം. ജില്ലയിലെ മിക്കയിടത്തും ഭരണപക്ഷ സംഘടനകൾ വൈകീട്ട് പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story