Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2022 12:02 AM GMT Updated On
date_range 14 Jun 2022 12:02 AM GMTആശ്രയ പദ്ധതി: പ്രതിപക്ഷം വീണ്ടും ഭരണസമിതി ബഹിഷ്‌കരിച്ചു
text_fieldsbookmark_border
തൃക്കരിപ്പൂർ: കുടുംബശ്രീ ആശ്രയ പദ്ധതിയിൽ അഴിമതിയാരോപിച്ച് പഞ്ചായത്ത് ഭരണസമിതി യോഗം എൽ.ഡി.എഫ് അംഗങ്ങൾ വീണ്ടും ബഹിഷ്കരിച്ചു. ഏഴാം വാർഡിൽ കുടുംബശ്രീ ആശ്രയ പദ്ധതി പ്രകാരം വീടു ലഭിച്ചവർക്കുള്ള പദ്ധതി വിഹിതം ക്രമക്കേട് ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ചത്. രണ്ടാം തവണയാണ് ബഹിഷ്കരണം. 'പാഥേയം' പദ്ധതിയിലും സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ബഹിഷ്കരണം. 'ആശ്രയ' പദ്ധതിയിൽ വീട് നിർമാണവുമായി ബന്ധപ്പെട്ട് മെംബർ കമ്മിറ്റി രൂപവത്കരിച്ച്, തീരുമാനമില്ലാതെ ബാങ്കിൽനിന്ന് തുക പിൻവലിച്ചതായും പ്രതിപക്ഷം ആരോപിച്ചു. 'പാഥേയം' പദ്ധതിയിൽ ഉൾപ്പെട്ട രണ്ടുപേർക്ക് ഒരാഴ്ച മാത്രമാണ് ഭക്ഷണം നൽകിയത്. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നേതാക്കളായ എം. രാമചന്ദ്രൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, എം.പി. ബിജീഷ്, എം.കെ.ഹാജി, സി. ബാലൻ, ഇ. നാരായണൻ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്തംഗങ്ങളായ കെ.വി. കാർത്യായനി, എൻ.സുധീഷ്, എം.കെ. ഹാജി, കെ.വി. രാധ, കെ.എൻ.വി. ഭാർഗവി, എ.കെ. സുജ, സീത ഗണേഷ് എന്നിവരാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.
Next Story