Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightരക്ഷിതാക്കൾക്ക് സൈബർ...

രക്ഷിതാക്കൾക്ക് സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം

text_fields
bookmark_border
തച്ചങ്ങാട്: തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ചിന്റെ ഔപചാരിക ഉദ്ഘാടനം ബേക്കൽ സിവിൽ പൊലീസ് ഓഫിസർ ടി.വി. പത്മ നിർവഹിച്ചു. പ്രധാനാധ്യാപകൻ പി.കെ. സുരേശൻ അധ്യക്ഷനായിരുന്നു. വിദ്യാർഥികളായ അഭിനയ, എ.വി. ആതിര , ആയ്ഷത്ത് അസ്‍ല, അലൻ രാജ് എന്നിവരാണ് രക്ഷിതാക്കൾക്കുള്ള പരിശീലനത്തിന് നേതൃത്വം നൽകിയത്. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് പി. സജിത നന്ദിയും പറഞ്ഞു. TV Padma തച്ചങ്ങാട് ഗവ. ഹൈസ്കൂളിലെ രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷ ബോധവത്കരണ പരിശീലനം ബേക്കൽ സിവിൽ പൊലീസ് ഓഫിസർ ടി.വി. പത്മ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story