Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകലക്ടറേറ്റിലേക്ക്...

കലക്ടറേറ്റിലേക്ക് കോൺഗ്രസ് മാർച്ച്

text_fields
bookmark_border
കാസർകോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. വ്യവസ്ഥാപിതമായ കുറ്റാന്വേഷണ സംവിധാനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും അധികാരത്തിന്റെ ഹുങ്ക് ഉപയോഗിച്ച് വെല്ലുവിളിച്ച് തന്റെയും കുടുംബത്തിന്റെയും പേരിൽ ആരോപിക്കപ്പെട്ട രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രവും കേരളവും പരസ്പരം കള്ളനും പൊലീസും കളിക്കുകയാണ്. ഡി.സി.സി ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്. ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, മുൻ ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ, എം. അസ്സിനാർ, കെ.പി.സി.സി മെംബർമാരായ പി.എ. അഷ്‌റഫ്‌ അലി, കെ.വി. ഗംഗാധരൻ, ശാന്തമ്മ ഫിലിപ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ ഥാപ്പ, പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, എം. കുഞ്ഞമ്പു നമ്പ്യാർ, സെബാസ്റ്റ്യൻ പതാലിൽ, കെ.വി. സുധാകരൻ, ടോമി പ്ലാച്ചേനി, ഹരീഷ് പി. നായർ, ജെ.എസ്. സോമശേഖര ഷേനി, സുന്ദര ആരിക്കടി, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, ജില്ല പ്രസിഡന്റ്‌ ബി.പി. പ്രദീപ്‌ കുമാർ, മത്സ്യ കോൺഗ്രസ്‌ അഖിലേന്ത്യ സെക്രട്ടറി ആർ. ഗംഗാധരൻ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ കെ. ഖാലിദ്, തോമസ് സെബാസ്റ്റ്യൻ, മഡിയൻ ഉണ്ണികൃഷ്ണൻ, മധുസൂദനൻ ബാലുർ, കെ. വാരിജാക്ഷൻ, ഡി.എം.കെ. മുഹമ്മദ്, ലക്ഷ്മണ പ്രഭു, എ. വാസുദേവൻ, പി.സി. സുരേന്ദ്രൻ നായർ, പി. രാമചന്ദ്രൻ, ജി. നാരായണൻ എന്നിവർ സംബന്ധിച്ചു. congress march മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ല കോൺഗ്രസ് നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story