Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലോക ക്ലബ് ഫൂട്ട്...

ലോക ക്ലബ് ഫൂട്ട് വാരാചരണം: കുടുംബ സംഗമം നടത്തി

text_fields
bookmark_border
കാസർകോട്: ജൂണ്‍ മൂന്നു മുതല്‍ 10 വരെ നടക്കുന്ന ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ക്ലബ് ഫൂട്ട് ബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു. ജില് മെഡിക്കല്‍ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവ സംയുക്തമായി ജില്ല ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശന്‍ നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പീഡിയാട്രീഷന്‍ ഡോ. കെ.ടി. അശ്വിന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ല ആശുപത്രി ഡി.ഐ.സി ദന്തരോഗ വിദഗ്ധന്‍ ഡോ. ഷാഹിന്‍ ഹസന്‍, ദേശീയാരോഗ്യ ദൗത്യം ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കമല്‍ കെ.ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ല എജുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫിസര്‍ അബ്ദുൽ ലത്തീഫ് മഠത്തില്‍ സ്വാഗതവും ജില്ല ആര്‍.ബി.എസ്.കെ മാനേജര്‍ ഷിബു ടി. നായര്‍ നന്ദിയും പറഞ്ഞു. ബോധവത്കരണ സെമിനാറില്‍ ക്ലബ് ഫൂട്ട് കോഓഡിനേറ്റര്‍ ഷീജ വില്‍സണ്‍ ബോധവത്കരണ ക്ലാസെടുത്തു. photo - ലോക ക്ലബ് ഫൂട്ട് വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ക്ലബ് ഫൂട്ട് ബാധിതരായ കുട്ടികളുടെ കുടുംബാംഗങ്ങളുടെ സംഗമം ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. പ്രകാശന്‍ ഉദ്ഘാടനം ചെയ്യുന്നു എന്താണ് ക്ലബ് ഫൂട്ട്? കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഒരു പാദമോ ഇരു പാദങ്ങളോ കാല്‍ കുഴയില്‍ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. കുട്ടി ജനിച്ച ആദ്യ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചികിത്സ ആരംഭിക്കുകയും അഞ്ച് വയസ്സ് ആകുമ്പോഴേക്കും കുട്ടിയുടെ കാല്‍ പാദങ്ങള്‍ പൂര്‍ണമായി നിവര്‍ന്നു സാധാരണ നിലയില്‍ എത്തുകയും ചെയ്യുന്നതാണ് ചികിത്സ രീതി. കൃത്യമായി ചികിത്സ തുടരുക എന്നത് വളരെ പ്രധാനമാണ്. ജില്ലയില്‍ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ക്ലബ് ഫൂട്ടിനുള്ള ചികിത്സ സൗകര്യം ലഭ്യമാണ്. ജില്ലയിലെ ഡെലിവറി പോയൻറുകളില്‍ ആര്‍.ബി.എസ്.കെ പദ്ധതിയുടെ ഭാഗമായിട്ടുള്ള ന്യൂ ബോണ്‍ സ്‌ക്രീനിങ്ങിലൂടെ കണ്ടെത്തുന്ന കുട്ടികളെ ഈ സെന്ററുകളിലേക്കു റഫര്‍ ചെയ്യുകയും ആവശ്യമായ ചികിത്സ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. ജില്ലയില്‍ ഇതു വരെയായി 28 ക്ലബ് ഫൂട്ട് രോഗികള്‍ക്ക് ചികിത്സ നല്‍കിയിട്ടുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഫോണ്‍ 9946900792
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story