Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവെള്ളരിക്കുണ്ട്...

വെള്ളരിക്കുണ്ട് താലൂക്കില്‍ ഭൂമി സര്‍വേ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം

text_fields
bookmark_border
കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ അടക്കം നിരവധി ആളുകള്‍ രേഖയില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന സാഹചര്യത്തില്‍ അവ്യക്തതകള്‍ നീക്കുന്നതിനായി സര്‍വേ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ അധ്യക്ഷത വഹിച്ചു. രേഖകളില്ലാത്ത പട്ടിക വര്‍ഗ വിഭാഗക്കാരുടെ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കൊന്നക്കാട് പുങ്ങംചാല്‍ റോഡില്‍ പുങ്ങംചാലില്‍ വാഹനങ്ങളുടെ അമിത വേഗം മൂലം അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കണം. കനകപ്പള്ളി വെള്ളരിക്കുണ്ട് റോഡില്‍ സ്ട്രീറ്റ് സ്ഥാപിക്കണം തുടങ്ങിയ ആവശ്യമുയര്‍ന്നിരുന്നു. വെള്ളരിക്കുണ്ട് ടൗണില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ കൂട്ടിയിട്ടിരിക്കുന്നത് മാറ്റി സംരക്ഷിക്കണം. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കുന്നുംകൈയില്‍ ഹൈമാസ്റ്റ് ലൈറ്റ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേണം. വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ ക്ഷുദ്രജീവികളുടെ വിഹാരകേന്ദ്രമായി മാറുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ മാറ്റി സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വെള്ളരിക്കുണ്ട് ടൗണില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണം. വെള്ളരിക്കുണ്ട് ടൗണില്‍ പഴക്കമുള്ള മീന്‍ വില്‍പന നടക്കുന്നതായി പരാതിയുള്ള സാഹചര്യത്തില്‍ പരിശോധനകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ഇന്‍ ചാര്‍ജ് പി. പ്രമോദ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.വി. രവി , പ്രിന്‍സ് ജോയ് , ടി.പി. തമ്പാര്‍, വി.ടി. നന്ദകുമാര്‍, ആന്റക്സ് കളരിക്കല്‍, സ്‌കറിയ കല്ലേക്കുളം, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വെസ്റ്റ് എളേരി പഞ്ചായത്ത് വികസന സെമിനാര്‍ നടത്തി വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് നടപ്പു വാര്‍ഷിക പദ്ധതി തയാറാക്കുന്നതിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ടി. മോളിക്കുട്ടി പോള്‍ കരട് പ്രോജക്ടുകള്‍ വിശദീകരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. തങ്കച്ചന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ജി. മുരളീധരന്‍, വാര്‍ഡ് മെംബര്‍മാരായ ഇ.ടി. ജോസ്, സി.പി. സുരേശന്‍, ടി.വി. രാജീവന്‍, എന്‍. മുഹമ്മദ് ശരീഫ്, എം.വി. ലിജിന, റൈഹാനത്ത് ടീച്ചര്‍, സി.ഡി.എസ് ചെയര്‍പേഴ്സൻ സൗദാമിനി വിജയന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സി.കെ. പങ്കജാക്ഷന്‍ സ്വാഗതവും അസി.സെക്രട്ടറി കെ.ജെ. പോള്‍ നന്ദിയും പറഞ്ഞു. ഫോട്ടോ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story