Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTഏകലവ്യ സ്‌പോര്‍ട്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പൽ നിയമനം
text_fieldsbookmark_border
കാസർകോട്: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിന്തളം ഏകലവ്യ സ്‌പോര്‍ട്‌സ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022-23 അധ്യയന വര്‍ഷത്തിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. അവസാന തീയതി ജൂണ്‍ 15. യോഗ്യത അംഗീകൃത സർവകലാശാലയില്‍ നിന്നും 50% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ടീച്ചിങ് ഡിഗ്രിയും (ബി.എഡ്) , സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയര്‍ സെക്കൻഡറി സ്‌കൂളിലോ, ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നുവര്‍ഷം പ്രിന്‍സിപ്പലായി പ്രവര്‍ത്തന പരിചയം. പ്രായ പരിധി 35- 58, ഓണറേറിയം : 45,800/- രൂപ - പ്രതിമാസം, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിലാസം -ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് പരപ്പ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പരപ്പ.പി.ഒ-671533 ഒഴിവുകള്‍ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കരിന്തളത്ത് കാസർകോട് പ്രവര്‍ത്തനമാരംഭിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് വിവിധ തസ്തികകളില്‍ കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ബാധകം. ക്ലര്‍ക്ക് എസ്.എസ്.എല്‍.സി പാസ്/കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇംഗ്ലീഷ്/മലയാളം ഡേറ്റ എന്‍ട്രി അറിയുന്നവര്‍ക്ക് മുന്‍ഗണന, എസ്.ടി. വിഭാഗക്കാര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. ഓഫിസ് അറ്റന്‍ഡന്റ്-എസ്.ടി വിഭാഗം ആയ-എസ്.ടി വിഭാഗം കുക്ക് - എസ്.ടി വിഭാഗം , ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന വാച്ച്മാന്‍-എസ്.ടി വിഭാഗം അവസാന തീയതി ജൂണ്‍ 15. അപേക്ഷ, ബയോഡേറ്റ എന്നിവ വെള്ളപേപ്പറില്‍ തയാറാക്കി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ് പരപ്പ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ്, പരപ്പ.പി.ഒ-671533 എന്ന വിലാസത്തിലേക്ക് അയക്കണം. ഫോണ്‍ 0467 2960111
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story