Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2022 5:28 AM IST Updated On
date_range 11 Jun 2022 5:28 AM ISTഎംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം
text_fieldsbookmark_border
കാസർകോട്: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 13ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ 10 മുതല്‍ കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. ഉപ്പളയിലെ സ്വകാര്യ സ്‌കൂളില്‍ യു.പി വിഭാഗത്തില്‍ ഇംഗ്ലീഷ്, സോഷ്യല്‍ ,സയന്‍സ്, ഹിന്ദി (വനിതകള്‍) ഒഴിവുകള്‍. യോഗ്യത ബി.എ/ ബിഎസ്.സി / ബി.എഡ്. പ്രീ പ്രൈമറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് വിഭാഗം ഒഴിവ്. യോഗ്യത ബി.എസ്.സി/ എം.എസ്.സി മാത്‌സ് . ഡ്രൈവര്‍ ഒഴിവ് (ഹെവി ലൈസന്‍സ് ) പ്രായപരിധി 30. ബസ് ആയ (പ്രായപരിധി 30). വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് സോഷ്യല്‍ സയന്‍സ് അധ്യാപക ഒഴിവ്. വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡുമാണ് യോഗ്യത. കായികാധ്യാപകന്റെ ഒഴിവിലേക്ക് ബി.പി.എഡ് യോഗ്യതയുള്ളവര്‍ക്കും അവസരമുണ്ട്. പ്രൈമറി വിഭാഗത്തില്‍ സയന്‍സ് അധ്യാപക ഒഴിവ്. യോഗ്യത ബി.എസ്.സി , ബിഎഡ്. ഇംഗ്ലീഷ് , മാത്തമാറ്റിക്‌സ് സയന്‍സ് , മലയാളം ഒഴിവുകള്‍. യോഗ്യത ടി.ടി.സി, ഡിഎഡ്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന ഉദ്യോഗാർഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലെങ്കില്‍ ജൂണ്‍ 13ന് രാവിലെ 10ന് മുമ്പ് ഓഫിസില്‍ വന്ന് നേരിട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ 9207155700, 04994 297470 കാസർകോട്: ജില്ല എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ജൂണ്‍ 18ന് രാവിലെ 10 മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് കാസർകോട് എംപ്ലോയബിലിറ്റി സെന്ററില്‍ നടത്തും. കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കാസർകോട് ഏരിയയിലാണ് ഒഴിവുകള്‍. ഏജന്‍സി പാര്‍ട്‌ണര്‍-(സെയില്‍സ് മാനേജര്‍) , യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ പ്ലസ് ടു, പ്രവൃത്തി പരിചയം, പ്രായപരിധി 23-50. പാര്‍ട്ണര്‍ ഓഫിസ്(മാനേജര്‍),യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ പ്ലസ് ടു , പ്രവൃത്തിപരിചയം. പ്രായപരിധി 23-50. ടെലികോളര്‍ (വനിത) ,യോഗ്യത പ്ലസ് ടു/ ഡിഗ്രി. പ്രായപരിധി 23-30. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്ന ഉദ്യോഗാർഥികള്‍ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്ട്രേഷന്‍ ചെയ്തിട്ടില്ലെങ്കില്‍ ജൂണ്‍ 13ന് രാവിലെ 10ന് മുമ്പ് ഓഫിസില്‍ വന്ന് നേരിട്ട് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ 9207155700, 04994 297470 സ്റ്റാഫ് നഴ്‌സ് ഒഴിവ് ബദിയടുക്ക: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ദേലംപാടി ഗ്രാമപഞ്ചായത്ത് മുഖേന അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ 14ന് രാവിലെ 11ന്. ഫോണ്‍ 04994 271266
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story