Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതെരുവ് കച്ചവടക്കാരുടെ...

തെരുവ് കച്ചവടക്കാരുടെ പുനരധിവാസം: തടസ്സപ്പെടുത്തുന്നതിൽ നിന്ന് ബസുടമകൾ പിന്മാറണം -എസ്.ടി.യു

text_fields
bookmark_border
കാസർകോട്: തെരുവ് കച്ചവടക്കാരുടെ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ പണിയുന്ന ബങ്കുകളുടെ നിർമാണം തടസ്സപ്പെടുത്തുന്നതിൽ നിന്ന് ബസുടമകൾ പിന്മാറണമെന്ന് തെരുവ് കച്ചവട യൂനിയൻ എസ്.ടി.യു കാസർകോട് യൂനിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. 2014ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ സ്ട്രീറ്റ് വെന്റേഴ്സ് ആക്ട് പ്രകാരമാണ് തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ നഗരസഭ ഭരണസമിതി ആരംഭിച്ചത്. 2018ൽ ഭരണാനുമതിയും 2019ൽ സാങ്കേതികാനുമതിയും ലഭിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി ആരംഭിക്കുന്ന ഘട്ടത്തിലാണ് ബസുടമകൾ തടസ്സപ്പെടുത്തലുമായി വന്നത്. പിന്നീട് നഗരസഭ സ്ട്രീറ്റ് വെന്റേഴ്സ് കമ്മിറ്റിയിലും എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെയും ജില്ല കലക്ടറുടെയും നഗരസഭ അധികൃതരുടെയും സാന്നിധ്യത്തിൽ നിരവധി തവണ ചർച്ച നടത്തി ബസുടമകൾക്ക് കൂടി സ്വീകാര്യമായ രീതിയിൽ പ്ലാനിൽ മാറ്റം വരുത്തിയതിനു ശേഷം ഉത്തരവിറക്കി നിർമാണം ആരംഭിച്ചത്. എന്നാൽ, ഇത് തടസ്സപ്പെടുത്തുകയും മിന്നൽ പണിമുടക്ക് നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്ത ബസുടമ നേതാക്കളുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തെരുവ് കച്ചവടക്കാരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിന് കാസർകോട് നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിൽ നിന്ന് ബസുടമ നേതാക്കൾ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അഷ്റഫ് എടനീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ്, വി. മുഹമ്മദ് ബേഡകം, മുഹമ്മദ് ചെമ്മനാട്, ആസിഫ് മഞ്ചേശ്വരം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story