Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2022 5:30 AM IST Updated On
date_range 10 Jun 2022 5:30 AM ISTമുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം
text_fieldsbookmark_border
കാസർകോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളിൽ ഭാരതീയ ദലിത് കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പട്ടിക ജാതി, പട്ടിക വർഗ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും, കണ്ണൂർ യൂനിവേഴ്സിറ്റി ഫീസ് പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല നേതൃയോഗം ഡി.സി.സി. പ്രസിഡൻറ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട്, സഞ്ജീവൻ മടിവയൽ, പ്രകാശൻ കൊട്ടറ, കെ. കുഞ്ഞികൃഷ്ണൻ, ഇ. സാമിക്കുട്ടി, പി. വിശ്വംഭരൻ, ബാബു ബന്തിയോട്, ഇ. കുഞ്ഞികൃഷ്ണൻ, കെ. ദിലീപ് കുമാർ, രാമകൃഷ്ണൻ, കുസുമം ചേനംകോട്, വി.കെ. രാജൻ എന്നിവർ സംസാരിച്ചു. കുമ്പള: മുഖ്യമന്ത്രിപദം കള്ളക്കടത്തിന് ഉപയോഗപ്പെടുത്തിയെന്നാരോപിച്ച് കുമ്പള മണ്ഡലം കോൺഗ്രസ്-ഐ കമ്മിറ്റി പ്രതിഷേധിച്ചു. ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ബ്ലോക്ക് കോൺഗ്രസ് ഐ പ്രസിഡന്റ് ലക്ഷ്മണ പ്രഭു, മണ്ഡലം പ്രസിഡന്റ് രവി പൂജാരി, കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, ഉമേഷ് മാസ്റ്റർ, ബഷീർ അഹ്മദ് സിദ്ദീഖ് മൊഗ്രാൽ, പഞ്ചായത്തംഗം രവിരാജ് തുമ്മ കളത്തൂർ, സലീം പുത്തിഗെ, തിമ്മപ്പ, ഡോൾഫി ഡിസൂസ, പുരുഷോത്തമ നായികാപ്പ്, ശ്രീധർറൈ, മാനൻ കുമ്പള, മുവാസ് മൊഗ്രാൽ, മുഹമ്മദ് അബ്‌കോ, റിയാസ് പേരാൽ, രാമ കാർലെ, നാരായണ കളത്തൂർ എന്നിവർ നേതൃത്വം നൽകി. കാസർകോട്: നയതന്ത്ര ബാഗേജിലൂടെ സ്വർണവും കറൻസിയുമടക്കം കള്ളക്കടത്ത് നടത്തിയ കേസിൽ മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെ പങ്ക് വെളിച്ചത്തായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു ട്രഷറർ എം.ബി ഷാനവാസ്, റൗഫ് ബായിക്കര, ഹാരിസ് ബെദിര, നൗഫൽ തായൽ, ജലീൽ തുരുത്തി, റഹ്‌മാൻ തൊട്ടാൻ, അജ്മൽ തളങ്കര, ശരീഫ് മല്ലത്ത്, അഷ്ഫാഖ് അബൂബക്കർ തുരുത്തി, മൻസൂർ മല്ലത്ത്, ബദ്റുദ്ദീൻ ആർകെ, റഷീദ് ഗസ്സാലി, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, സിദ്ദീഖ് ചക്കര, ഇക്ബാൽ ബാങ്കോട്, ഷാനവാസ് മർപ്പനടുക്ക എന്നിവർ നേതൃത്വം നൽകി. ചെർക്കള: സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. CM3സ്വർണക്കടത്ത് കേസ് മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നഗരത്തിൽ നടത്തിയ പ്രകടനം CM2കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് കുമ്പളയിൽ കോൺഗ്രസ് ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story