Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_right'സഹയാത്രികർക്കൊപ്പം'...

'സഹയാത്രികർക്കൊപ്പം' ആലിയ സംഗമം സംഘടിപ്പിച്ചു

text_fields
bookmark_border
കാസർകോട്: ചെമ്മനാട് പരവനടുക്കം ആലിയ ഇന്റർനാഷനൽ അക്കാദമി കാമ്പസിൽ 'സഹയാത്രികർക്കൊപ്പം' സംഘടിപ്പിച്ചു. ആലിയ ഇന്റർനാഷനൽ അക്കാദമി മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്​ കെ.വി. അബൂബക്കർ ഉമരി ഉദ്​ഘാടനം ചെയ്തു. മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി എൻജിനീയർ സി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ്​ വി.എൻ. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ആലിയ മാനേജിങ് കമ്മിറ്റി സെക്രട്ടറി ഹസ്സൻ മാങ്ങാട്, ജമാഅത്തെ ഇസ്‍ലാമി ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുരം, ഷംസുദ്ദീൻ, ഷഫീഖ് നസ്രുല്ല, റാഷിദ് മുഹ്‍യുദ്ദീൻ എന്നിവർ സംസാരിച്ചു. ഹാഫിള് ഉസ്മാൻ നദ്‍വി ഖിറാഅത്ത് നടത്തി. ആലിയ മാനേജിങ് കമ്മിറ്റി ട്രഷറർ അബ്ദുല്ല മീത്തൽ, അംഗങ്ങളായ അഡ്വ. അക്ബർ, നിസാർ സി.എൽ, മൊയ്തീൻകുഞ്ഞി ചെമ്പിരിക്ക, ഇഖ്ബാൽ എന്നിവർ പങ്കെടുത്തു. ആലിയ മാനേജിങ് കമ്മിറ്റി അംഗം അജ്മൽ ഷാജഹാൻ സ്വാഗതവും ആലിയ അക്കാദമി പ്രിൻസിപ്പൽ ഇൻ ചാർജ് ഖലീൽ റഹ്മാൻ നദ്‍വി നന്ദിയും പറഞ്ഞു. Aliya: പരവനടുക്കം ആലിയ ഇന്റർനാഷനൽ അക്കാദമിയിൽ നടത്തിയ 'സഹയാത്രികർക്കൊപ്പം' സംഗമത്തിൽ ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് വി.എൻ. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story