Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2022 11:58 PM GMT Updated On
date_range 6 Jun 2022 11:58 PM GMTഹരിതം സഹകരണം പദ്ധതിക്ക് ജില്ലയിൽ തുടക്കം
text_fieldsbookmark_border
ചെർക്കള: ഭക്ഷ്യസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കാസർകോട് താലൂക്ക് തല ഉദ്ഘാടനം ചെർക്കള മാർതോമ ബധിര വിദ്യാലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എ. സൈമ മാവിൻതൈകൾ നട്ട് നിർവഹിച്ചു. കെ.സി.എം.പി സൊസൈറ്റി പ്രസിഡന്റ് കെ.വി. ഗോപാലൻ അധ്യക്ഷത വഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ബദരിയ മുഖ്യാതിഥിയായിരുന്നു. സഹകരണസംഘം അസി. രജിസ്ട്രാർ എ. രവീന്ദ്ര പദ്ധതി വിശദീകരിച്ചു. മാർതോമ കോളജ് പ്രിൻസിപ്പൽ ഫാ. ജിതിൻ മാത്യു, വിവിധ സഹകരണ സംഘം പ്രസിഡൻറുമാരായ ബി.കെ. കുട്ടി, ബി.കെ. സുകുമാരൻ, ജീവനക്കാരുടെ സംഘടന പ്രതിനിധികളായ കെ. നാരായണൻ നായർ, ബി. മോഹനൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ചെങ്കള യൂനിറ്റ് പ്രസിഡന്റ് ബി.എം. ഷറീഫ്, സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ കെ.വി. മനോജ്കുമാർ, കെ.സി.എം.പി സൊസൈറ്റി സെക്രട്ടറി പി.കെ. വിനോദ്കുമാർ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകരായ മധു എസ്. നായർ, കെ. ഹരിദാസ് എന്നിവർ പരിസ്ഥിതി സംരക്ഷണ സന്ദേശ കവിതകൾ അവതരിപ്പിച്ചു. sahakaranam ഹരിതം സഹകരണം പദ്ധതിയുടെ കാസർകോട് താലൂക്കുതല ഉദ്ഘാടനം ചെർക്കള മാർതോമ ബധിര വിദ്യാലയത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ മാവിൻതൈ നട്ട് നിർവഹിക്കുന്നു
Next Story