Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 11:58 PM GMT Updated On
date_range 4 Jun 2022 11:58 PM GMTപരിസ്ഥിതി ദിനമെന്നാൽ ചെടിനടൽ മാത്രമല്ല ഭൂമി തുരന്നെടുക്കുന്ന ചെങ്കൽ ക്വാറികൾ നിങ്ങൾ കാണുന്നുണ്ടോ?
text_fieldsbookmark_border
(പരിസ്ഥിതിദിന പാക്കേജിലേക്ക്) ചെങ്കല്ല് എടുത്തുകഴിഞ്ഞാൽ മണ്ണിട്ടുമൂടണമെന്ന നിയമം പലരും പാലിക്കുന്നില്ല ബദിയടുക്ക: പരിസ്ഥിതി ദിനമെന്നാൽ ഇവിടെയും ചെടികൾ നട്ടുപിടിപ്പിക്കലാണ്. കുന്നും മലയും ഇടിച്ചുനിരത്തുന്നതും തുരന്നെടുക്കുന്നതുമെല്ലാം പരിസ്ഥിതിയിൽ വരില്ലെന്നാണ് പലരും മനപ്പൂർവം ധരിച്ചുവെക്കുന്നത്. ചട്ടവിരുദ്ധ നടപടികൾ കാണേണ്ടവർ സർക്കാർ ഓഫിസുകൾക്കുമുന്നിൽ ഒരു ചെടിനട്ട് ദിനമാചരിക്കുന്ന തിരക്കിലാണ്. ജില്ലയിൽ ഒട്ടേറെ അനധികൃത ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ബദിയടുക്ക പഞ്ചായത്തിൽതന്നെ ബദിയടുക്ക, ബേള, നീർച്ചാൽ എന്നീ വില്ലേജുകളിൽ 500ഓളം ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. പകുതിലേറെയും ചട്ടവിരുദ്ധമായാണ്. ചെങ്കല്ല് എടുത്തുകഴിഞ്ഞാൽ മണ്ണിട്ടുമൂടണമെന്ന നിയമം പലരും പാലിക്കുന്നില്ല. മഴക്കാലത്ത് വലിയ വെള്ളക്കെട്ടുണ്ടാകാൻ ഇത്തരം ക്വാറികൾ കാരണമാകുന്നു. വേനൽക്കാലത്താകട്ടെ പൊടിപൂരമാണ്. നാട്ടുകാരും പരിസരവാസികളും എതിർപ്പുമായി വരാറുണ്ടെങ്കിലും എല്ലാവരും അവഗണിക്കുന്നുവെന്നാണ് പരാതി. കണ്ണൂർ, കാസർകോട് ജില്ലകളിലേക്കാണ് കല്ലുകൾ കടത്തുന്നത്. ടിപ്പർ ലോറികളുടെ മത്സരയോട്ടവും വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ചെങ്കല്ലും തൊഴിലവസരവും വേണമെന്നതിനാൽ എതിർക്കുന്നവരുടെ വാക്കുകൾ എവിടെയുമെത്തുന്നില്ല. badiyadukaബേള വില്ലേജിലെ അനധികൃത ചെങ്കൽ ക്വാറികളിലൊന്ന്
Next Story