Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:39 AM IST Updated On
date_range 4 Jun 2022 5:39 AM ISTപിന്നാക്കാവസ്ഥ മറികടക്കാന്‍ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ്
text_fieldsbookmark_border
കാസർകോട്: ജില്ലയുടെ പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനായി സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥിരം സംവിധാനത്തെക്കുറിച്ച് കരട് നിർദേശത്തില്‍ പറയുന്നുണ്ടെന്നും സംവിധാനം വരുന്നതോടെ വികസന തടസ്സങ്ങള്‍ ഒഴിവാക്കി സുഗമമാക്കാന്‍ സാധിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ സ്വന്തമായി കെട്ടിടമില്ലാത്ത 67 അംഗൻവാടികള്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെയും എം.പി, എം.എല്‍.എമാരുടെ ഫണ്ടില്‍ നിന്നുള്ള സഹകരണത്തോടെയും സ്വന്തമായി കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കും. ഗ്രാമീണ ടൂറിസം ഹബ്ബുകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംയുക്ത പദ്ധതികള്‍ നടപ്പാക്കും. ഗ്രാമീണ മാര്‍ക്കറ്റുകള്‍ ആരംഭിക്കും. തുടക്കത്തില്‍ രണ്ട് മാര്‍ക്കറ്റുകള്‍ ആരംഭിക്കും. ഗ്രാമീണ മേഖലയില്‍ പത്തേക്കര്‍ സ്ഥലം കണ്ടെത്തി കാസര്‍കോട് വികസന പാക്കേജ്, വ്യവസായ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. കളിസ്ഥലങ്ങള്‍, ഓപണ്‍ ജിം, വിശ്രമ കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പാക്കും. വികസന സമിതി യോഗം മാറ്റി കാസർകോട്: ജൂണ്‍ നാലിന് ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കാനിരുന്ന ഹോസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ജൂണ്‍ 10ന് രാവിലെ 11ലേക്ക് മാറ്റി. ജില്ല സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് കാസർകോട്: ജില്ല സാക്ഷരത സമിതി യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേർന്നു. ഡിജിറ്റല്‍ സാക്ഷരത പരിപാടിക്ക് അംഗീകാരം നല്‍കി. ജില്ലയില്‍ 30 വീടുകള്‍ക്ക് ഒരു ഡിജിറ്റല്‍ സാക്ഷരത ക്ലാസ് വീതം സംഘടിപ്പിക്കും. ഒരു വാര്‍ഡില്‍ ഒരു റിസോഴ്‌സ് പേഴ്‌സനെ നിയോഗിക്കും. 16,000 ക്ലാസുകള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭയുടെയും സംയോജിത പ്രോജക്ടായാണ് ഡിജിറ്റല്‍ സാക്ഷരത പദ്ധതി രൂപകല്‍പന ചെയ്യുന്നത്. ബാങ്ക് ഓണ്‍ലൈന്‍ പണമിടപാട്, മൊബൈല്‍ റീചാര്‍ജ് , വൈദ്യുതി ബില്‍ എൽ.പി.ജി ഗ്യാസ് ബുക്കിങ്, തുടങ്ങി പ്രായോഗിക ജീവിതത്തില്‍ അനിവാര്യമായ ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനാണ് പദ്ധതി. പത്ത് ,ഹയര്‍ സെക്കൻഡറി തുല്യത അധ്യാപക നിയമനത്തിന് അഭിമുഖത്തിന് ഉപസമിതി രൂപവത്കരിച്ചു. യോഗത്തില്‍ ജില്ല സാക്ഷരത സമിതി ജില്ല കോഓഡിനേറ്റര്‍ പി.എന്‍. ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സന്മാരായ എസ്.എന്‍. സരിത, ഷിനോജ് ചാക്കോ , ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ , ഡയറ്റ് പ്രിന്‍സിപ്പൽ ഡോ.രഘുറാം ഭട്ട്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍, കെ.വി. രാഘവന്‍, കെ.വി. വിജയന്‍ കാസര്‍കോട് ഗവ.കോളജിലെ ഡോ.എന്‍. രാധാകൃഷ്ണന്‍ , കുടുംബശ്രീ പ്രതിനിധി ഇ. ഷെബി തുടങ്ങിയവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story