Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jun 2022 5:28 AM IST Updated On
date_range 4 Jun 2022 5:28 AM ISTകാവിലെ കലശത്തിന് പൂത്താക്കൽ; പൂക്കാർ സംഘം എത്തി
text_fieldsbookmark_border
നീലേശ്വരം: മന്നൻപുറത്ത് കാവ് കലശമഹോത്സവത്തിന്റെ ഭാഗമായി പൂത്താക്കൽ ചടങ്ങ് നടന്നു. മന്നൻപുറത്ത് കാവിലെ ഭഗവതിമാരുടെ തിരുമുടി ഉയരുമ്പോൾ തെക്കേ കളരി, വടക്കേ കളരി ഭാഗത്തുനിന്ന് ഇരു കലശങ്ങളും പ്രദക്ഷിണം വെക്കണം. ഭാരമേറിയ കലശങ്ങൾ തിയ്യ സമുദായത്തിൽപെട്ട കലശക്കാരായ സംഘം മുളന്തണ്ടിൽ ചുമലിലേറ്റിയാണ് ക്ഷേത്രപ്രദക്ഷിണം വെക്കുന്നത്. വലിയ കായികാധ്വാനമേറിയ പ്രവൃത്തിയായതിനാൽ നൂറുകണക്കിന് അംഗങ്ങളാണ് ഇരു സംഘങ്ങളിൽ ഉണ്ടാകുക. കവുങ്ങിൻപൂക്കുലയാണ് കലശത്തിൽ പ്രധാനമായും ചാർത്തുന്നത്. ചെത്തിപ്പൂ, കുരുത്തോല എന്നിവകൊണ്ട് ആകർഷകമായി അലങ്കരിച്ചാണ് കലശം എഴുന്നള്ളിക്കുന്നത്. കലശചമയങ്ങൾക്ക് ആവശ്യമായ 'പൂക്കാല' ശേഖരിക്കൽ പ്രധാന ചടങ്ങാണ്. ഇരു കളരികളിൽനിന്നും അവകാശികൾ, ക്ഷേത്രം പ്രതിനിധികൾ, കൂട്ടായ്ക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിയ്യ സമുദായ അംഗങ്ങൾ വിവിധ സംഘങ്ങളായി തോടും പുഴയും കുന്നും കടന്ന് കാൽനടയായാണ് പോവുക. നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കലശചമയങ്ങൾക്കാവശ്യമായ വസ്തുക്കൾ ശേഖരിച്ച് ആർപ്പുവിളിനാദത്തോടെ പൂക്കാർ സംഘം കളരിയിൽ തിരിച്ചെത്തും. സംഘങ്ങൾ കാലാകാലങ്ങളായി പോകുന്ന സ്ഥലങ്ങളിലെ വീടുകളിൽ അവർക്കാവശ്യമായ ഭക്ഷണവും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കും. രാത്രിയോടെ മുഴുവൻ പൂക്കാർ സംഘങ്ങളും കളരികളിൽ മടങ്ങിയെത്തും. ജൂൺ നാല്, അഞ്ച്, ആറ് ദിവസങ്ങളിലാണ് കലശമഹോത്സവം നടക്കുന്നത്. nlr pookkar sangam മന്നൻപുറത്ത് കാവ് കലശോത്സവത്തോടനുബന്ധിച്ചുള്ള പൂത്താക്കൽ ചടങ്ങിന് പൂക്കാർ സംഘം പുറപ്പെടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story