Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 12:13 AM GMT Updated On
date_range 2 Jun 2022 12:13 AM GMTറോഡ് നിർമാണത്തിനായി നശിപ്പിച്ച ഔഷധ വൃക്ഷങ്ങൾക്ക് പകരം തൈകൾ നടണം
text_fieldsbookmark_border
ഉദുമ: ദേശീയപാത വികസനത്തിന്റെ ഭാഗമായി വഴിയോരത്തെ ആൽ, അത്തി, ഇത്തി, അരയാൽ തുടങ്ങി ഒട്ടേറെ ഔഷധവൃക്ഷങ്ങൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. അതിനു പകരം വനംവകുപ്പിന്റെ സാമൂഹികവനവത്കരണ വിഭാഗത്തിൽനിന്നും, പാരമ്പര്യ വൈദ്യന്മാരിൽനിന്നും ഔഷധത്തൈകൾ ഉൽപാദിപ്പിച്ച് വഴിയോരങ്ങളിൽ നട്ടുപിടിപ്പിക്കാൻ നാഷനൽ ഹൈവേ അധികൃതർ തയാറാവണമെന്ന് കേരള ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല പൊതുയോഗം ആവശ്യപ്പെട്ടു. പാരമ്പര്യ വൈദ്യന്മാർക്ക് ഔഷധ നിർമാണത്തിന് അനുവദിച്ചിരുന്ന എൽ-3 ലൈസൻസ് പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് കേശവൻ നമ്പീശൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി.കെ. ചന്ദ്രൻ വൈദ്യർ അധ്യക്ഷത വഹിച്ചു. കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ, എം. വത്സൻ വൈദ്യർ, എൻ.കെ.പി. ഇബ്രാഹിം ഗുരുക്കൾ, എൻ. ഗോവിന്ദൻ വൈദ്യർ, വി. കുഞ്ഞിരാമൻ വൈദ്യർ, കെ. അപ്പുക്കുട്ടൻ വൈദ്യർ, മുഹമ്മദലി വൈദ്യർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനത്തിൽ വൈദ്യന്മാർ ഔഷധ സസ്യ നഴ്സറി ഒരുക്കാനും തീരുമാനിച്ചു. പടം : UDUMA1.JPG ആയുർവേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ ജില്ല പൊതുയോഗം കേശവൻ നമ്പീശൻ ഉദ്ഘാടനം ചെയ്യുന്നു
Next Story