Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉത്സവാന്തരീക്ഷത്തിൽ...

ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം.

text_fields
bookmark_border
ഉത്സവാന്തരീക്ഷത്തിൽ പ്രവേശനോത്സവം.
cancel
പടന്ന: നവാഗതരായ കൊച്ചനിയന്മാരെയും അനിയത്തിമാരെയും സ്നേഹസമ്മാനങ്ങളുമായി വരവേറ്റ് ഉദിനൂർ സൗത്ത് ഇസ്‍ലാമിയ എ.എൽ.പി സ്കൂൾ വിദ്യാർഥികൾ മാതൃകയായി. പടന്ന പഞ്ചായത്തുതല പ്രവേശനോത്സവ വേദിയിലാണ് നവാഗത വിദ്യാർഥികളെ പൂവും പഠനോപകരണങ്ങളും മധുരവും നൽകി വരവേറ്റത്. ജനപ്രതിനിധികളും വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു വരവേൽപ്. നിർധനരായ കുട്ടികൾക്ക് ബി.ഡി.കെയുടെ വകയായി പഠനോപകരണങ്ങളുടെ വിതരണവും വിദ്യാർഥികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തെ മിഴിവുറ്റതാക്കി മാറ്റി. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‍ലം ഗ്രാമ പഞ്ചായത്തുതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോഗോ പ്രകാശനവും എൽ.എസ്.എസ് ജേതാക്കൾക്കുള്ള ഉപഹാര സമർപ്പണവും ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. സ്കൂളിലെത്തിയ ആദ്യ ദിനത്തിൽ കുരുന്നുകൾക്ക് ആശ്ചര്യവും, കൗതുകവും ഉണർത്തി മാജിക് ഷോ . എടച്ചാക്കൈ എ.യു.പി സ്കൂളിലാണ് പ്രവേശനോത്സവ ദിനം വേറിട്ടതാക്കിയത്. വൈവിധ്യമാർന്ന കമാനം, കിരീടം,ബലൂണുകൾ എന്നിവകൊണ്ട് അലങ്കൃതമായ വിദ്യാലയാങ്കണത്തിലേക്ക് വന്നെത്തിയ കുരുന്നുകളെ വ്യത്യസ്ത കലാരൂപങ്ങൾ ചേർന്നൊരുക്കിയ വർണാഭമായ ഘോഷയാത്രയോടെ വരവേറ്റു. മധുര പലഹാരവും,പഠനോപകരണവും ലഭിച്ചത് കുട്ടികൾക്ക് ആദ്യ ദിനത്തെ ഏറെ ആഹ്ലാദകരമാക്കി പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ബുഷ്റ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി. ലത, മാനേജ്മെന്റ് പ്രതിനിധി എൻ.ബി. ഷറഫുദ്ദീൻ എന്നിവർ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കാസർകോട് ജില്ല സബ് ജൂനിയർ ഫുട്ബാൾ ടീമിൽ ഇടം നേടി സ്കൂളിന് അഭിമാനമായ പൂർവ വിദ്യാർഥികളായ പി. മുഹമ്മദ് ഫർഹാൻ, യു.പി ഇമ്രാൻ എന്നിവർക്ക് വിദ്യാലയത്തിന്റെ ആദരം ഫുട്ബാൾ കോച്ച് കെ.വി. ഗോപാലൻ നിർവഹിച്ചു. മാജിക് ഷോക്ക് ആർ.കെ. കവ്വായി നേതൃത്വം നൽകി. ഉദിനൂർ സൗത്ത് ഇസ്‍ലാമിയ എ.എൽ.പി സ്കൂളിൽ എത്തിയ കുരുന്നുകൾ പ്രഥമാധ്യാപകൻ ഇ.പി. വത്സരാജൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. സൽമത്ത് നന്ദിയും പറഞ്ഞു.
Show Full Article
Next Story