Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഡോ. വി.പി. ഗംഗാധരനെ...

ഡോ. വി.പി. ഗംഗാധരനെ കനിവ് കൂട്ടായ്മ ആദരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: അർബുദ ചികിത്സ രംഗത്തെ ഇതിഹാസമായ ഡോ. വി.പി. ഗംഗാധരനെ കൊളവയല്‍ കനിവ് പ്രവാസി കൂട്ടായ്മ ആദരിച്ചു. മുന്‍ സംസ്ഥാന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ ഡോ.വി.പി. ഗംഗാധരന് കനിവിന്റെ ഉപഹാരം സമര്‍പ്പിച്ചു. ഡോ. വി.പി. ഗംഗാധരന് ഉപഹാരം സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും മഹത്തായ കാര്യമാണെന്നും ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ പറഞ്ഞു. ഡോ. വി.പി. ഗംഗാധരന്റെ മകനായ ഓങ്കോളജിസ്റ്റ് ഡോ. ഗോവിന്ദ് ഗംഗാധരന് കനിവിന്റെ ഉപഹാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്‍ സമര്‍പ്പിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി സി. കുഞ്ഞാമദ് ഹാജി, കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ചെയര്‍മാന്‍ തായല്‍ അബൂബക്കര്‍ ഹാജി, കാഞ്ഞങ്ങാട് യതീംഖാന പ്രസിഡന്റ് പാലക്കി സി. കുഞ്ഞബ്ദുല്ല ഹാജി, മലബാര്‍ വാര്‍ത്ത മാനേജിങ് എഡിറ്റര്‍ ബഷീര്‍ ആറങ്ങാടി, മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം എ. ഹമീദ് ഹാജി, മണ്ഡലം ജനറല്‍ സെക്രട്ടറി ബശീര്‍ വെള്ളിക്കോത്ത്, മന്‍സൂര്‍ ആശുപത്രി ഡയറക്ടര്‍ ശംസുദ്ദീന്‍ പാലക്കി, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ എ. ദാമോദരന്‍, പത്മനാഭന്‍ മാസ്റ്റര്‍, ടി. അന്തുമായി ഹാജി, പി.എം. അസിനാര്‍, മുഹമ്മദ്കുഞ്ഞി മാഹിന്‍, മുഹമ്മദ്കുഞ്ഞി കൊത്തിക്കാല്‍, കനിവ് കൂട്ടായ്മ പ്രവര്‍ത്തകരായ കുഞ്ഞാമു കൊളവയല്‍, അബ്ദുല്ല, ഹനീഫ, ഉസ്മാന്‍ ഖലീജ്, അബൂബക്കര്‍ കൊളവയല്‍, അബ്ദുല്‍റസാഖ്, നസീര്‍, സിദ്ദീഖ്, എല്‍.കെ. സാജിദ്, ഡോ. മുസ്തഫ എന്നിവര്‍ സംബന്ധിച്ചു. കനിവ് കൂട്ടായ്മ പ്രസിഡന്റ് സുറൂര്‍ മൊയ്തു ഹാജി സ്വാഗതം പറഞ്ഞു. പടം: ഡോ: വി.പി. ഗംഗാധരന് കനിവ് കൊളവയൽ പ്രവാസി കൂട്ടായ്മയുടെ ഉപഹാരം മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ സമർപ്പിക്കുന്നു ks skb2 dr v.p gangadharan
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story