Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതുടര്‍ പഠനത്തിന്...

തുടര്‍ പഠനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് പുതുവഴി കാട്ടി കേരള പൊലീസിന്റെ ഹോപ്

text_fields
bookmark_border
കാസർകോട്: പലവിധ കാരണങ്ങളാല്‍ പാതിവഴിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പഠനം ഉപേക്ഷിക്കേണ്ടി വന്നവര്‍ക്കും പരീക്ഷയില്‍ വിജയം കൈവരിക്കാന്‍ സാധിക്കാതെ വന്നവര്‍ക്കും തുടര്‍ പഠനത്തിലൂടെ ഉന്നത വിജയം നേടാന്‍ കേരള പൊലീസ് അവസരം ഒരുക്കുന്നു. കേരള പൊലീസിന്റെ 'ഹോപ്' പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന 18 വയസ്സ് പൂര്‍ത്തിയാകാത്തവര്‍ക്കും എസ്.എസ്.എല്‍.സി,പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ എഴുതാനാവശ്യമായ സൗജന്യ പരിശീലനം ജില്ലയില്‍ വിവിധ ഇടങ്ങളിലായി ജില്ല ​പൊലീസ് ഒരുക്കും. അഡീഷനല്‍ ജില്ല പൊലീസ് സൂപ്രണ്ട് കെ. ഹരിചന്ദ്ര നായിക്കാണ് ഹോപ്പിന്റെ ജില്ല നോഡല്‍ ഓഫിസര്‍. പഠനം ആഗ്രഹിക്കുന്നവര്‍ പേര് വിവരം ഹോപ് ജില്ല കോഓഡിനേറ്ററുടെ മൊബൈല്‍ നമ്പറിലേക്ക് 9048980843, 9446772341 അയക്കണം. കളിമണ്‍ ഉൽപന്ന നിര്‍മാണ പരിശീലനം ആരംഭിച്ചു കാസർകോട്: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെയും ജില്ല സ്‌കില്‍ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി കളിമണ്‍ ഉൽപന്ന നിർമാണ പരിശീലനം ആരംഭിച്ചു. പാലക്കാട് ഐ.ആര്‍.ടി.സിയില്‍ ആരംഭിച്ച പരിശീലനത്തില്‍ പെരിയ പോട്ടറി വര്‍ക്കേഴ്സ് കോട്ടേജ് ഇൻഡസ്ട്രിയല്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു. ഐ.ആര്‍.ടി.സി ഡയറക്ടര്‍ ജെ. സുന്ദരേശന്‍ പിള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.ടി.സി മുന്‍ ഡയറക്ടറും ട്രെയിനിങ് കോഓഡിനേറ്ററുമായ ഡോ. എം. ലളിതാംബിക അധ്യക്ഷയായി. കാസര്‍കോട് ജില്ല സ്‌കില്‍ കോഓഡിനേറ്റര്‍ എം.ജി. നിധിന്‍, പാലക്കാട് ജില്ല സ്‌കില്‍ കോഓഡിനേറ്റര്‍ ബി.എസ്. സുജിത്ത്, പെരിയ പോട്ടറി സഹകരണ സംഘം പ്രസഡന്റ് ടി.വി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ഐ.ആര്‍.ടി.സി രജിസ്ട്രാര്‍ മുരളീധരന്‍ സ്വാഗതവും ട്രെയിനിങ് ഡിവിഷന്‍ ഹെഡ് പ്രഫ. മുസ്തഫ നന്ദിയും പറഞ്ഞു.
Show Full Article
Next Story