Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 11:59 PM GMT Updated On
date_range 31 May 2022 11:59 PM GMTമന്നൻപുറത്ത് കാവിലെ കലശോത്സവം: ഓലകൊത്തൽ ചടങ്ങ് നടന്നു
text_fieldsbookmark_border
നീലേശ്വരം: നീലേശ്വരം മന്നൻ പുറത്ത് കാവിലെ കലശ മഹോത്സവത്തിന് മുന്നോടിയായി ഭക്തിനിർഭരമായ ഓലകൊത്തൽ ചടങ്ങ് നടന്നു. നീലേശ്വരം പാലക്കാട്ട് കീങ്കര തറവാട്ട് വളപ്പിൽ വെച്ചാണ് ചടങ്ങ് നടന്നത്. ഇത്തവണ ഓലകൊത്തൽ ചടങ്ങ് വ്രതശുദ്ധിയോടെ നിർവഹിച്ചത്. കാവുങ്കാൽ തറവാട്ട് അംഗമായ വിജുവാണ്. കൊത്തിയ ശേഷം താഴെ വീണ ഓല നോക്കി ജന്മ അധികാരിയായ ദൈവജ്ഞൻ ലക്ഷണം പറയും. നടക്കാനിരിക്കുന്ന മഹോത്സവത്തിന് അശുഭമായി എന്തെങ്കിലും സംഭവിക്കാതിരിക്കാൻ പരിഹാരമാർഗങ്ങളും നിർദേശിക്കും. ആർപ്പുവിളിയോടുകൂടി ആചാരസ്ഥാനികരും അവകാശികളും ജനങ്ങളും കൊത്തിയ ഓല വടക്കേ കളരിയിൽ കൊണ്ടുവെച്ച് പ്രാർഥിച്ച ശേഷമാണ് ചടങ്ങ് അവസാനിക്കുന്നത്. പുതിയ പറമ്പത്ത ഭഗവതി ക്ഷേത്രം സ്ഥാനികരും എടയങ്ങാട്ട് ഭഗവതി ക്ഷേത്രം സ്ഥാനികരും അവകാശികളും നിരവധി ജനങ്ങളും ചടങ്ങിന് സംബന്ധിച്ചു. ജൂൺ നാലിന് അകത്തെയും അഞ്ചിന് പുറത്തെ കലശം ആറിന് കലശ ചന്ദയും നടക്കും. ഇതോടുകൂടി ഉത്തര മലബാറിലെ തെയ്യാട്ടങ്ങൾ അവസാനിക്കും. പടം: nlr mannanpurath kavuനീലേശ്വരം മന്നൻപുറത്ത് കാവിലെ കലശ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഓലകൊത്തൽ ചടങ്ങ്
Next Story