Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസഹകരണ ബാങ്ക്...

സഹകരണ ബാങ്ക് പൂച്ചക്കാട് ശാഖ കെട്ടിടോദ്ഘാടനം

text_fields
bookmark_border
കാസർകോട്: ജനജീവിതത്തിന്റെ എല്ലാ മേഖലയിലും ചെന്ന് സഹകരണ ബാങ്കുകള്‍ സമാശ്വാസം പ്രദാനം ചെയ്യുന്നതായി മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. പള്ളിക്കര സഹകരണ ബാങ്കിന്റെ പൂച്ചക്കാട് ശാഖയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാങ്ക് സെക്രട്ടറി കെ. പുഷ്‌കരാക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദുമ മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ സ്‌ട്രോങ്റൂം ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് അസി. രജിസ്ട്രാര്‍ കെ. രാജഗോപാലന്‍ നിക്ഷേപം സ്വീകരിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കുമാരന്‍ വായ്പ വിതരണം നടത്തി. ബാങ്ക് പ്രസിഡന്റ് കെ. രവിവര്‍മന്‍ സ്വാഗതവും അസി. സെക്രട്ടറി കെ.വി. കരുണാകരന്‍ നന്ദിയും പറഞ്ഞു. ------------- കാസര്‍കോട് -കാഞ്ഞങ്ങാട് പാതയില്‍ റോഡ് സുരക്ഷക്ക് നിര്‍ദേശം കാസർകോട്: ജില്ലയില്‍ കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ തുടര്‍ച്ചയായി നടക്കുന്ന അപകടങ്ങള്‍ കുറക്കുന്നതിന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ തയാറാക്കിയ 60 ലക്ഷം രൂപയുടെ പദ്ധതി നിർദേശം റോഡ് സുരക്ഷ കമീഷണര്‍ക്ക് സമര്‍പ്പിച്ചതായി ജില്ല കലക്ടറും ജില്ല റോഡ് സുരക്ഷ കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അറിയിച്ചു. ദേലംപാടി പഞ്ചായത്തിലെ പള്ളങ്കോട് -പുഴക്കര -ബദന റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് തയാറാക്കിയ 40,88,067 രൂപയുടെ പ്രപ്പോസലും റോഡ് സേഫ്റ്റി കമീഷണര്‍ക്ക് സമർപ്പിച്ചിട്ടുണ്ട്. കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കാസര്‍കോട് പ്രസ്‌ക്ലബ്, മേൽപറമ്പ്, കോട്ടച്ചേരി എന്നീ ജങ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനം സ്ഥാപിക്കുന്നതിനും കളനാട്, പാലക്കുന്ന്, ബേക്കല്‍, പള്ളിക്കര, ബേക്കല്‍ പാലം എന്നീ സ്ഥലങ്ങളില്‍ ബ്ലിങ്കിങ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുമുള്ള നിർദേശങ്ങളാണ് നടപടികള്‍ക്കായി അയച്ചിട്ടുള്ളത്.
Show Full Article
Next Story