Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2022 12:00 AM GMT Updated On
date_range 31 May 2022 12:00 AM GMTകുരുന്നു പൊലിമയേകി അംഗൻവാടി പ്രവേശനോത്സവം
text_fieldsbookmark_border
തുരുത്തി: പുതുതായി വന്ന വിദ്യാർഥികളെ സ്വീകരിച്ചും സ്കൂൾ പ്രവേശനം നേടി പിരിഞ്ഞുപോകുന്നവർക്ക് യാത്രയയപ്പ് നൽകിയും തുരുത്തി അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. തുരുത്തിയിൽ കുരുന്നു റാലിയോടെ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ ഇനം കലാപരിപാടികളും അഭിരുചി മത്സരങ്ങളും നടത്തി. വാർഡ് കൗൺസിലർ ബി.എസ്. സൈനുദ്ദീന്റെ അധ്യക്ഷതയിൽ കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഷാഫി, ജനറൽ സെക്രട്ടറി എ.എൻ. അബ്ദുൽ റഹിമാൻ, സ്കൂൾ മാനേജർ ടി.കെ. അഷ്റഫ്, തുരുത്തി സ്കൂൾ ഹെഡ്മിസ്ട്രസ് രാധ, ആശ വർക്കർ സുമിത്ര, തുരുത്തി അംഗൻവാടി ജീവനക്കാരായ ഹർഷി, ലീലു, ടി.എച്ച്. അബൂബക്കർ, ബഷീർ കൊല്ലമ്പാടി, എം.എസ്. ശരീഫ്, ടി.എച്ച്. മുഹമ്മദ് കുഞ്ഞി, ശബീർ തുരുത്തി എന്നിവർ സംസാരിച്ചു. തുരുത്തി സ്കൂൾ പ്രധാനാധ്യാപിക രാധ ടീച്ചർക്ക് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ ഉപഹാരം നൽകി. അംഗൻവാടി ടീച്ചർ സ്വപ്ന സന്ധ്യ സ്വാഗതവും രക്ഷകർതൃ കമ്മിറ്റി അംഗം ജുബിരിയത്ത് ജുമൈല നന്ദിയും പറഞ്ഞു. മുളിയാർ: മുളിയാർ പഞ്ചായത്ത് ബോവിക്കാനം വാർഡിലെ നുസ്രത്ത് നഗർ, ബാവിക്കര അംഗൻവാടികളിൽ പ്രവേശനോത്സവം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മൻസൂർ മല്ലത്ത് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി അംഗങ്ങളായ വൈ. അബ്ദുല്ല കുഞ്ഞി, ഉമ്മർ മണിയംങ്കോട് എന്നിവർ സംസാരിച്ചു. anganavadi1 തുരുത്തി അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം
Next Story