Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 12:08 AM GMT Updated On
date_range 30 May 2022 12:08 AM GMTകുട്ടികളിലെ അർബുദം ചികിത്സിച്ച് ഭേദമാക്കാനാകും –ഡോ. വി.പി. ഗംഗാധരൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: കുട്ടികളിലെ അർബുധ ബാധ 80 ശതമാനം ചികിത്സിച്ചു ഭേദമാക്കാനാകുമെന്ന് അർബുദ രോഗ വിദഗ്ധൻ ഡോ.വി.പി. ഗംഗാധരൻ. ഹദിയ അതിഞ്ഞാൽ സംഘടിപ്പിച്ച അർബുദ രോഗ ബോധവത്കരണ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുസ്ഥലങ്ങളിലെ പുകവലി ശ്വാസകോശാർബുദത്തിനു മാത്രമല്ല, സ്തനാർബുദത്തിനും കാരണമാകുന്നുണ്ട്. 10,26 പ്രായപരിധിയിലുള്ള പെൺകുട്ടികൾ ഗർഭാശയ അർബുദം തടയാനുള്ള പ്രതിരോധ കുത്തിവെപ്പ് നിർബന്ധമായും എടുക്കണമെന്നും പതിവായി അർബുദ പരിശോധന നടത്തിയാൽ രോഗ സാധ്യത അമ്പതു ശതമാനത്തിലധികമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എൽ.എൽ. അബൂബക്കർ കുറ്റിക്കോൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കാരുണ്യ പുരസ്കാര ജേതാക്കളായ കൊള വയൽ പാലക്കി മുഹമ്മദ്, മുഹമ്മദ്കുഞ്ഞി മട്ടൻ, കുഞ്ഞാമു കൊളവയൽ, അഹമ്മദ് കിർമാണി എന്നിവർക്ക് കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്ത് പ്രസിഡന്റ് സി. കുഞ്ഞാമദ് ഹാജി പാലക്കി സമ്മാനിച്ചു. അജാനൂർ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹദിയ ചെയർമാൻ എം.ബി.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ. വി. ബാലകൃഷ്ണൻ, ഡോ. ഗോവിന്ദ് ഗംഗാധരൻ, പാലക്കി മുഹമ്മദ് കുഞ്ഞി, ഖാലിദ് അറബിക്കാടത്ത്, സി.എച്ച്. കുഞ്ഞബ്ദുല്ല, ബി. മുഹമ്മദ്, പി.വി. സെയ്തു, കെ. കുഞ്ഞിമൊയ്തീൻ, എം.എം.കെ. മുഹമ്മദ് കുഞ്ഞി, പി.എം. ഹസൻ ഹാജി എന്നിവർ സംസാരിച്ചു. പടം: അർബുദ രോഗ ബോധവത്കരണ സെമിനാർ ഡോ. അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്യുന്നു photo വന്നിട്ടില്ല....
Next Story