Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2022 5:29 AM IST Updated On
date_range 30 May 2022 5:29 AM ISTജവഹർ ബാൽ 'ഇടവപ്പാതി'ക്ക് തുടക്കം
text_fieldsbookmark_border
കാനത്തൂർ: ജവഹർ ബാൽ കാനത്തൂർ യൂനിറ്റിന്റെ അവധിക്കാല പഠനക്യാമ്പിന് തുടക്കം. കാനത്തൂരിലെ വരും കാലത്തു പ്രതിഭകളെ വാർത്തെടുക്കുക, കുട്ടികളിൽ സർഗാത്മക കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജവഹർ ബാൽമഞ്ച് കാനത്തൂർ യൂനിറ്റ് സംഘടിപ്പിച്ച അവധിക്കാല പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. ബാൽമഞ്ച് ജില്ല ചെയർമാൻ രാജേഷ് പള്ളിക്കര മുഖ്യാതിഥി ആയി സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ സ്വരാജ് കാനത്തൂർ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ബാൽമഞ്ച് മുളിയാർ ബ്ലോക്ക് ചെയർമാൻ നിശാന്ത് പ്ലാവിലായ, മഹേഷ് പി.ടി, അഖിൽ ചന്ദ്രൻ, അമൽ കാനത്തൂർ, ശബരിനാഥ് കോടോത്ത് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 'അതിജീവനത്തിന്റെ കാലത്ത് കളിയും കാര്യ'വുമായി സുഭാഷ് വനശ്രീയും 'വറുതിയുടെ കാലത്ത് നന്മയുടെ പാഠ'വുമായി ഷാഫി പുൽപ്പാറയും 'നാടകമേ ഉലകം' നാടക ക്കളരിയുമായി അശ്വത്ത് മുത്തപ്പനും 'കുഞ്ഞുമനസ്സിലെ ചെറിയ-വലിയ കാര്യങ്ങളുമായി വിജയൻ ശങ്കരംപാടിയും ക്ലാസുകൾ നയിച്ചു. unnithan mp ജവഹർ ബാൽ കാനത്തൂർ യൂനിറ്റിന്റെ അവധിക്കാല പഠന ക്യാമ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story