Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 11:58 PM GMT Updated On
date_range 29 May 2022 11:58 PM GMTതറവാട് പൊതുയോഗം
text_fieldsbookmark_border
ഉദുമ: കീഴൂർ മീത്തൽ വീട് വയനാട്ടുകുലവൻ തറവാട് കമ്മിറ്റി പൊതുയോഗം ചേർന്നു. കാസർകോട് രാജൻ വൈദ്യർ അധ്യക്ഷനായി. പ്രഭാകരൻ തെക്കേക്കര, പൊക്ളൻ അരമങ്ങാനം, ബാബു മണിയങ്ങാനം, കണ്ണൻ അരമങ്ങാനം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : ശേഖരൻ അരമങ്ങാനം (പ്രസി.), എം.വി. ശ്രീധരൻ, ഹരീഷൻ ചെന്നിക്കര (വൈ. പ്രസി.), പ്രഭാകരൻ പാറമ്മൽ (സെക്ര.), വിനോദൻ ചാത്തങ്കയ്, ശ്രീധരൻ ഞെക്ലി(ജോ. സെക്ര.), രവീന്ദ്രൻ മണ്ഡലപ്പാറ ( ട്രഷറർ). കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താരാണ് തറവാടിന്റെ മുഖ്യ രക്ഷാധികാരി. കളനാട് കിഴക്കേ വീട് തറവാട്ടിലും ഇതേ കമ്മിറ്റിക്കാണ് ഭരണ നേതൃത്വം. കർമ ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു ഉദുമ: കർമ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് പാലക്കുന്നിൽ കുട്ടികൾക്കായി സൗജന്യ ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകാരൻ കെ.എ. ഗഫൂർ ഉദ്ഘാടനം ചെയ്തു. കേരള ലളിതകല അക്കാദമി അവാർഡ് ജേതാവ് വിനോദ് അമ്പലത്തറ നേതൃത്വം നല്കി. സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു. സുകു പള്ളം, രചന അബ്ബാസ്, ഋതുരാജ് പ്രജീഷ് കർമ എന്നിവർ സംസാരിച്ചു. ജില്ലയിൽനിന്ന് നിരവധി കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. ഫോട്ടോ :painting camp uduma1.jpgpainting camp uduma2.jpgpainting camp uduma3.jpg ചിത്രകാരൻ കെ.എ. ഗഫൂർ ചിത്രകല ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു
Next Story