Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2022 12:04 AM GMT Updated On
date_range 29 May 2022 12:04 AM GMTകാലവര്‍ഷം തുടങ്ങും മുമ്പേ ഓവുചാലുകള്‍ നന്നാക്കണം
text_fieldsbookmark_border
ഉദുമ: കാലവര്‍ഷം തുടക്കത്തില്‍ തന്നെ മേല്‍പറമ്പ് ജങ്ഷന്‍ മുതല്‍ നയാ ബസാര്‍ വരെയുള്ള മഴവെള്ള ഓവുചാലുകള്‍ മാലിന്യങ്ങള്‍ വൃത്തിയാക്കണമെന്നും നഗരമധ്യത്തില്‍ പൊതു ശൗചാലയം പണിയണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേല്‍പറമ്പ് യൂനിറ്റ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇതിന് പരിഹാരമാർഗം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് കെ. അഹ്മദ് ശരീഫ് ഉദ്ഘാടനം നിര്‍വഹിച്ചു. യൂനിറ്റ് പ്രസിഡന്റ് എ .അബ്ദുല്‍ നസീർ അധ്യക്ഷത വഹിച്ചു. പഴയകാല വ്യാപാരികളെ ആദരിച്ചു. ജില്ല സെക്രട്ടറി ഹരിഹരസുതന്‍, ഗോപിനാഥന്‍ മുതിരക്കന്‍, ഉദുമ മേഖല സെക്രട്ടറി അബ്ദുല്‍ നിസ്സാര്‍ ചട്ടഞ്ചാല്‍, കെ.കെ. ഉദയന്‍ , മുനീര്‍ ബെസ്റ്റ് ബേക്കറി, അമീറലി മലബാര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം.എ. അബ്ദുല്‍ നസീര്‍( പ്രസി.), കെ.കെ. ഉദയന്‍ (ജന. സെക്ര.), മുനീര്‍ ബെസ്റ്റ് ബേക്കറി (ട്രഷ.), ഷംസുദ്ദീന്‍ കട്ടക്കാല്‍ (വൈസ് പ്രസി.), ജോ. സെക്രട്ടറിയായി ജാഫര്‍ സെല്‍ വേള്‍ഡിനെയും തെരഞ്ഞെടുത്തു. പടം...kvves photo
Next Story