Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകൊളവയലിൽ വീട്...

കൊളവയലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

text_fields
bookmark_border
കാഞ്ഞങ്ങാട്: കൊളവയൽ കാറ്റാടിയിൽ ഇരുനില വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കാറ്റാടിയിൽ താമസിക്കുന്ന അബ്ദുൽ റഹിമാൻ മുസ്‍ലിയാരുടെ വീട്ടിലാണ് വെള്ളിയാഴ്ച രാത്രി 11.30 നും ശനിയാഴ്ച രാവിലെ 9 നും കവർച്ച നടന്നത്. വീടി​ന്റെ മൂന്നു കിടപ്പുമുറിലെ അലമാരകൾ കുത്തിത്തുറന്നാണ് കവർച്ച. ഇവിടെ നിന്ന് 12 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ രാത്രിയിൽ ബന്ധു വീട്ടിൽ പോയി ഏറെ വൈകിയാണ് തിരിച്ചെത്തിയത്. ഉപയോഗിക്കാതെ കിടന്ന മുറികളിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം ശ്രദ്ധയിൽപെട്ടത്. അബ്ദുൽ റഹിമാൻ മുസ്‍ലിയാരുടെ പരാതിയെ തുടർന്ന് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story