Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപട്ടികവര്‍ഗ...

പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് സ്വര്‍ണ മെഡലുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
കാസർകോട്: ജില്ലാ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള സ്വര്‍ണ മെഡലുകള്‍ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പുതിയ സാങ്കേതിക വിദ്യയുടെ കാലത്ത് മാറ്റത്തിനനുസരിച്ച് പഠിക്കാനുള്ള എല്ലാ പഠന സംവിധാന പദ്ധതികളും എസ്.ടി., എസ്.സി.കുട്ടികള്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്ന് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ജില്ലയില്‍ നിരവധി പട്ടികജാതി-പട്ടികവര്‍ഗ കുട്ടികളാണ് മികച്ച വിജയം കരസ്ഥമാക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും അതിനാവശ്യമായ പശ്ചാത്തലമൊരുക്കാനും നിരന്തര ഇടപെടലുകള്‍ ജില്ല പഞ്ചായത്ത് നടത്തി വരുന്നു. കഴിഞ്ഞ തവണ ഒന്നരക്കോടിയോളം രൂപയാണ് എസ്.ടി എസ്.സി വിഭാഗത്തിലെ വിദ്യാർഥികളുടെ പഠനത്തിനായി പഠന മുറികള്‍ നിർമിക്കാന്‍ ജില്ല പഞ്ചായത്ത് ചെലവിട്ടതെന്നും അവര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. 2020-21 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ- പ്ലസ് നേടിയ എസ്.ടി. വിദ്യാർഥികള്‍ക്കാണ് സ്വര്‍ണമെഡല്‍ നല്‍കിയത്. കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസിന്റെ പരിധിയിലെ 85 വിദ്യാർഥികള്‍ക്ക് നാല് ഗ്രാം സ്വര്‍ണ നാണയം വിതരണം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസര്‍ എ.എസ്. മായ, ട്രൈബല്‍ഡെവലപ്‌മെന്റ് ഓഫിസര്‍ എം. മല്ലിക, അസി. ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ കെ.വി. രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ : DPC GOLD MEDAL DISTRIBUTION 2.jpgDPC GOLD MEDAL DISTRIBUTION.jpg പട്ടികവര്‍ഗ വിദ്യാർഥികള്‍ക്കുള്ള സ്വര്‍ണ മെഡല്‍ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
Show Full Article
Next Story