Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീറ്റ്​ പി.ജി: രണ്ടാം...

നീറ്റ്​ പി.ജി: രണ്ടാം റാങ്ക് തിളക്കത്തിൽ സാദാ സുലൈമാൻ

text_fields
bookmark_border
ദുബൈ: ഓൾ ഇന്ത്യ നീറ്റ് പി.ജി പരീക്ഷയിൽ (എം.ഡി.എസ്​) പ്രവാസ ലോകത്ത്​ റാങ്ക് തിളക്കം. ഷാർജയിൽ താമസിക്കുന്ന കാസർകോട്​ തൃക്കരിപ്പൂർ സ്വദേശി ഡോ. സാദാ സുലൈമാനാണ്​ രണ്ടാം റാങ്ക്​ നേടിയത്​. എയിംസ്​ എൻട്രൻസിൽ 35ാം റാങ്കും എയിംസ്​ ഒ.ബി.സിയിൽ പത്താം റാങ്കും സ്വന്തമാക്കി. രണ്ടര വയസ്സുകാരിയുടെ മാതാവാണ്. 2018ൽ പരിയാരം മെഡിക്കൽ കോളജിൽ നിന്നാണ്​​ ബി.ഡി.എസ് പൂർത്തിയാക്കിയത്​. നേരത്തെ ദുബൈയിലായിരുന്ന ഇവർ കഴിഞ്ഞ വർഷം പഠനത്തിനായി നാട്ടിൽ പോയിരുന്നു. ഈ മാസം ആദ്യം നടന്ന പരീക്ഷക്ക്​ ശേഷം വീണ്ടും ദുബൈയിൽ ഭർത്താവും എജു​​​​ൈഗ്ലഡർ ജനറൽ മാനേജറുമായ ടി.സി. അഹമ്മദലിയുടെ അടുക്കലേക്ക്​ മടങ്ങിയെത്തിയപ്പോഴാണ്​ റാങ്കിന്‍റെ സന്തോഷവും എത്തുന്നത്​. നാട്ടിൽ വിവിധ ആശുപത്രികളിൽ പ്രാക്​ടിസ്​ ചെയ്തിരുന്നു. പരീക്ഷ അത്ര ബുദ്ധിമുട്ടായിരുന്നില്ലെന്നും എയിംസിലോ മറ്റ്​ ഏതെങ്കിലും മികച്ച സ്ഥാപനത്തിലോ തുടർ പഠനം നടത്തണമെന്നാണ്​ ആഗ്രഹമെന്നും സാദാ പറയുന്നു. വി.പി.എം. സുലൈമാൻ-റാബിയ ദമ്പതികളുടെ മകളാണ്​. മകൾ: അർവാ അഹ്​മദ്​. dr saada sulaiman
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story