Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2022 5:36 AM IST Updated On
date_range 28 May 2022 5:36 AM ISTകേരള മാരിടൈം അക്കാദമി ജില്ല കേന്ദ്രം തുടങ്ങും
text_fieldsbookmark_border
ഉദുമ: കേരള മാരിടൈം ബോർഡിന്റെ കീഴിൽ ജില്ലക്ക് അനുവദിച്ച സംസ്ഥാനത്തെ മൂന്നാമത്തെ അക്കാദമി ഉദുമ പഞ്ചായത്തിൽ പാലക്കുന്നിലുള്ള കോട്ടിക്കുളം മർച്ചന്റ് നേവി കെട്ടിടത്തിൽ തുടങ്ങും. വിവിധ കോഴ്സുകൾ ഇവിടെ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് അക്കാദമി തുറക്കുന്നത്. ഇതിനു മുന്നോടിയായി ലാസ്‌കർ ലൈസൻസ് നേടുന്നതിനുള്ള യോഗ്യത പരിശീലനം ജൂൺ ആദ്യവാരം തുടങ്ങും. ഉൾനാടൻ ജലയാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ പരിശീലനമാണ് നാല് ദിവസം നീളുന്ന ലാസ്‌കർ കോഴ്സിൽ നൽകുക. അക്കാദമി തുടങ്ങുന്നതിന്റെ മുന്നോടിയായി മർച്ചന്റ് നേവി ക്ലബിലെ സൗകര്യങ്ങൾ വിലയിരുത്താൻ കണ്ണൂർ അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ പ്രദീപ് കെ. ജി. നായർ, പോർട്ട് ഉദ്യോഗസ്ഥനായ എം. റിജു എന്നിവർ വെള്ളിയാഴ്ച പാലക്കുന്നിലെത്തി ക്ലബ് ഭാരവാഹികളുമായി ചർച്ച നടത്തി. മാരിടൈം അക്കാദമി കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിൽ തുടങ്ങുന്നത് ഈ തീരദേശ മേഖലയിലെ ജോലി തേടുന്നവർക്ക് ഏറെ ആശ്വാസമായിരിക്കുമെന്ന് പ്രസിഡന്റ് പാലക്കുന്നിൽ കുട്ടി പറഞ്ഞു. ജലഗതാഗത മേഖലയിൽ വർധിച്ചു വരുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഉദ്യോഗാർഥികളെ പ്രാപ്തരാക്കുന്ന സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എൻജിനീയർ, സെക്കൻഡ് ക്ലാസ് എൻജിനീയർ തുടങ്ങിയ കോഴ്സുകൾ അക്കാദമിയുടെ ഈ കാമ്പസിൽ ആരംഭിക്കുമെന്ന് ക്യാപ്റ്റൻ പ്രദീപ് കെ. ജി. നായർ അറിയിച്ചു. പടം: uduma navy clubമാരിടൈം അക്കാദമി ഉദ്യോഗസ്ഥർ കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബിൽ ഭാരവാഹികളോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story